HOME
DETAILS

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു

  
backup
December 31, 2016 | 2:16 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-10

വണ്ടൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. മരക്കുലംകുന്ന് കണ്ണിയന്‍ ആഷിഫിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അര്‍ധരാത്രിയില്‍ കത്തിയെരിഞ്ഞത്.
ഒരുവര്‍ഷം മാത്രം പഴക്കമുള്ള സ്വിഫ്റ്റ് കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. വ്യഴാഴ്ച്ച രാത്രി വണ്ടൂരിലെ ഫുട്‌ബോള്‍ മത്സരം കണ്ടതിന് ശേഷം പത്തരയോടെയാണ് ആഷിഫിന്റെ സഹോദരന്‍ ഷമീബ് വീട്ടുമുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടത്. രാത്രി ഒന്നോടെ കാറിന്റെ മുന്നറിയിപ്പ് അലാറം മുഴങ്ങുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴേക്കും കാറിന്റെ പിന്‍ഭാഗത്ത് നിന്നും തീ പടര്‍ന്നിരുന്നു. വീടിന് മുമ്പില്‍ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും വീടിന്റെ ജനലും കത്തി നശിച്ചിട്ടുണ്ട്. ആഷിഫ് വിദേശത്ത് ജോലി ചെയ്യുകയാണ്. ആഷിഫിന്റെ സഹോദരന്‍ ഷമീബാണ് വാഹനം ഉപയോഗിക്കുന്നത്.തിരുവാലിയില്‍ നിന്ന് അഗ്നിശമന വിഭാഗവും പോലിസും സ്ഥത്തെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷമീബിന്റെ പരാതിയില്‍ വണ്ടൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  a month ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  a month ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  a month ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  a month ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  a month ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  a month ago