മാതൃ ശിശു കെട്ടിടം: ഉദ്ഘാടനം ജനുവരിയില്‍
എടപ്പാള്‍: ജില്ലയില്‍ തന്നെ ഏറ്റവുമധികം പ്രസവം നടക്കുന്ന എടപ്പാള്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്ന് കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച മാതൃ ശിശു കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഉദ്ഘാടനത്തിന്റെ മുന്നോടിയായി കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കെട്ടിട നമ്പര്‍ രണ്ടണ്ടാഴ്ചക്കകം ലഭിക്കുമെന്നെ രീതിയില്‍ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഉദ്ഘാടനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍പേര്‍ക്ക് കിടത്തി ചികിത്സ സാധ്യമാക്കും വിധം കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.നിലവിലെ കെട്ടിടത്തിന് മുകളില്‍ ഒരു നിലകൂടി പണിത് സൗകര്യമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും. ഇതുമായി ബെന്ധപെട്ട അനൗപചാരിക ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടെ നിലവിലെ കെട്ടിടം നിര്‍മിച്ചത്. പഴയ ആശുപത്രിയും പുതിയ കെട്ടിടവും തമ്മില്‍ ചേര്‍ന്ന് റാംപ് നിര്‍മിക്കാത്തതും കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതും മൂലം ഉദ്ഘാടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഉടമസ്ഥത തെളിയിക്കുന്ന രേഖയുടെ അപര്യാപ്ത്തയാണ് നമ്പര്‍ നല്‍കുന്നതിന് തടസമായത്.
നമ്പര്‍ ലഭിക്കുന്നതിനുള്ള എല്ലാരേഖകളും മാസങ്ങള്‍ക്ക് മുന്‍പെ പഞ്ചായത്തില്‍ നല്‍കി കഴിഞ്ഞു. നിലവിലെ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് പുതിയ കെട്ടിടം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും പ്രത്യക്ഷ സമരരംഗത്തിറങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് ഉദ്ഘാടനം നടത്തുന്നതിനാവശ്യമായ നടപടികള്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കിയത്. അവശേഷിക്കുന്ന അറ്റകുറ്റപ്പണികളും ഉടന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി രോഗികള്‍ക്ക് തുറന്ന് കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."