താനാളൂര്‍ തറയില്‍ ആദ്യ ഡിജിറ്റല്‍ ഗ്രാമം
തിരൂര്‍: 'എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയുടെ ഭാഗമായി ഒരു വാര്‍ഡ് ഉള്‍കൊള്ളുന്ന പ്രദേശം മുഴുവന്‍ കറന്‍സി രഹിത സംവിധാനത്തില്‍ പങ്കാളികളായ ആദ്യഗ്രാമമായി താനാളൂര്‍ പഞ്ചായത്തിലെ 6-ാം വാര്‍ഡ് ഉള്‍കൊള്ളുന്ന തറയില്‍ പ്രദേശം പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടം ലീഡ് ബാങ്ക്, അക്ഷയ പ്രൊജക്ട്, എന്നീ ഏജന്‍സികളുടെ സഹകരണത്തോടെ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവന്ന വിവിധ കാംപയിനുകളുടെയും പരിശീലനങ്ങളുടെയും ഭാഗമായാണ് പദ്ധതി പ്രഖ്യാപനത്തിലെത്തിയത്.
താനൂര്‍ ഗവ: റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി പങ്കാളിത്തം ഉറപ്പാക്കി. ഇതിന്റെ ഭാഗമായി വ്യാപാരികള്‍ തൊഴിലാളികള്‍, പ്രവാസികള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, എന്നിവര്‍ക്കും പ്രത്യേകം പ്രത്യേകം പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി. സയ്യിദ് അലി നിര്‍വഹിച്ചു.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ കോ-ഓഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ താനാളൂര്‍ വില്ലേജ് ഓഫീസര്‍ എം. രമ, ഒ ഉസ്മാന്‍ ഹാജി, മുജീബ് താനാളൂര്‍, പി.പി. അബ്ദുല്‍ സക്കീര്‍, പോള്‍ ജോസഫ് കൂള എന്നിവര്‍ സംസാരിച്ചു.
നേരത്തെ നടന്ന പദ്ധതി സമര്‍പ്പണ ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം. ബാപ്പു ഹാജി, തിരൂര്‍ ആര്‍.ഡി.ഒ ടി.വി. സുഭാഷ്, ലീഡ് ബാങ്ക് മാനേജര്‍ കെ. അബ്ദല്‍ ജബ്ബാര്‍, ഇന്റര്‍ നാഷണല്‍ ടെന്നീസ് താരം ആദിന്‍ബാവ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ ആബിദ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."