നരേന്ദ്ര മോദിക്കെതിരെ ജനകീയ വിചാരണ നടത്തി
ചേര്‍ത്തല: കെ.പി.സി.സിയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നരേന്ദ്രമോദിക്കെതിരെ ജനകീയ വിചാരണ നടത്തി.
ചേര്‍ത്തല ദേവീക്ഷേത്രത്തിന് മുന്‍വശം നടന്ന ജനകീയ വിചാരണ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.സി.കെ ഷാജിമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സി.വി തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ട്രഷറര്‍ ടി.സുബ്രഹ്മണ്യദാസ് കുറ്റപത്രം വായിച്ചു വിചാരണ നടത്തി. നരേന്ദ്രമോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ കെ.എന്‍ സെയ്ദ്മുഹമ്മദ്, ഡി.സി.സി ഭാരവാഹികളായ നവപുരം ശ്രീകുമാര്‍, സി.ഡി ശങ്കര്‍, എസ്.കൃഷ്ണകുമാര്‍, നഗരസഭ ചെയര്മാന് ഐസക് മാടവന, മണ്ഡലം പ്രസിഡന്റുമാരായ കെ.ദേവരാജന്‍പിള്ള, സി.എസ് പങ്കജാക്ഷന്, എം.എ രതീഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.ഡി.ദീപക്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.സി ആന്റണി, കെഎസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ദേവദാസ് മല്ലന്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വിനീഷ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖ നായര്‍, കൗണ്‍സിലര്‍മാരായ അരുണ്‍ലാല്‍, ബി.ഫൈസല്‍, മുരളി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ വിനോദ് ആലുങ്കല്‍, ജിതിന്, വിനയന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ നിഷാദ്, ജാക്സണ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രമേശപണിക്കര്, ജനീഷ് കുമാര്‍, വിശ്വംഭരന്‍പിള്ള, കെ.എ ബഷീര്‍, സി.ആര് സാനു, നളിനാക്ഷന് പിള്ള, കെ.വി വിജയന്,അശോകന് കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."