കെ.എം സൂപ്പി ശരിയുടെ ഭാഗത്ത് നിലയുറപ്പിച്ച നേതാവ്: കുഞ്ഞാലിക്കുട്ടി
പാനൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ യോജിച്ചു കൊണ്ടുപോവാനുള്ള മെയ് വഴക്കമുള്ള നേതാവായിരുന്നു കെ.എം സൂപ്പിയെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പാനൂരില്‍ സംഘടിപ്പിച്ച കെ.എം സൂപ്പി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയുടെ ഭാഗത്ത് നിലയുറപ്പിച്ച് എന്തും വെട്ടിത്തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിരുന്നു അദ്ദേഹം. പാനൂരിന്റെ സമഗ്ര വികസനം മുന്‍കൂട്ടി കാണാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.കെ അബ്ദുള്ള അധ്യക്ഷനായി. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, പി ജയരാജന്, പി കുഞ്ഞിമുഹമ്മദ്, വി സുരേന്ദ്രന്, മുന്‍മന്ത്രി കെ.പി മോഹനന്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, വി.പി വമ്പന്‍, വി നാസര്‍, കാട്ടൂര്‍ മുഹമ്മദ്, എന്‍ ഹരിദാസ്, പി.പി.എ ഹമീദ്, എന്‍.എ കരിം, സമീര്‍ പറമ്പത്ത്, പി.കെ ഷാഹുല്‍ ഹമീദ്, എ പ്രദീപന്, പി പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."