ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കാക്കനാട് പ്രവര്‍ത്തനം ആരംഭിച്ചു
കാക്കനാട്: ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കാക്കനാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള സഹജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കല്‍ക്കി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു അധ്യക്ഷതവഹിച്ചു. പി.ടി തോമസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ട്രാന്‍സ് ഇന്ത്യ ഫൌണ്ടേഷന്‍ ഭാരവാഹികളായ മായ മേനോന്‍, വിജയരാജ മല്ലിക, നഗരസഭാ കൗണ്‍സിലര്‍ ടി.എം. അഷറഫ്, മനു ജേക്കബ്, വി.എസ്. രവീന്ദ്രന്‍, വി.എം. ഗീരിജ, ഫാ. പോള്‍ മാടശ്ശേരി, സിസ്റ്റര്‍ ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.ട്രാന്‍സ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ആറു ഭിന്നലിംഗക്കാരാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഭിന്നലിംഗക്കാരായ 10 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ സിലബസിലായിരിക്കും സ്‌കൂളിന്റെ പ്രവര്‍ത്തനം. കുട്ടികളുടെ വ്യക്തിത്വ വികസനം, തൊഴില്‍ പരിശീലനം തുടങ്ങിയവയും പാഠ്യേതര പദ്ധതികളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടുപോയതുകൊണ്ട് പഠനം മുടക്കേണ്ടി വന്നവര്‍ക്ക് തുടര്‍ പഠനത്തിനും സ്‌കൂളില്‍ അവസരം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."