വാഗ്ദാന ലംഘനം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നാലിന് പണിമുടക്കും
തിരുവനന്തപുരം: ഡിസംബറിലെ ശമ്പളവും വൈകുമെന്ന് വ്യക്തമായതോടെ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണിമുടക്കിലേക്ക്. യു.ഡി.എഫ് അനുകൂല തൊഴിലാളി സംഘടനയായ ടി.ഡി.എഫ് ജനുവരി നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു.
ഇടത് അനുകൂല കെ.എസ്.ടി എംപ്ലോയിസ് യൂണിയനും ജനുവരി നാലിന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ അറിയിച്ചു. കഴിഞ്ഞ 20ന് ഗതാഗത മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലുണ്ടായ ധാരണയ്ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാറ്റിവച്ച പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. അനുവദിച്ച ആറു ശതമാനം ക്ഷാമബത്ത മരവിപ്പിച്ച നടപടി പിന്‍വലിക്കുക, ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ നല്‍കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."