യഥാര്‍ഥ പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികള്‍: ആലിക്കുട്ടി മുസ്്‌ലിയാര്‍
ബദിയടുക്ക: യഥാര്‍ഥ പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരവകാശികളാണെന്നും അവരിലൂടെയാണു ദീന്‍ നില നില്‍ക്കുന്നതെന്നും ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്്‌ലിയാര്‍. ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്്‌ലാമിക് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് നേര്‍ച്ചയുടെ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക രംഗത്തു മത വിജ്ഞാനം നുകരുന്ന പണ്ഡിത തലമുറകള്‍ ദീനിന്റെ കാവല്‍ഭടന്മാരാണെന്നും പ്രവാചകന്മാരുടെ ദൗത്യമാണ് അവരിലൂടെ നിറവേറ്റപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്കളം അബ്ദുല്ല ഫൈസി അധ്യക്ഷനായി. സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഖാസി ത്വാഖാ അഹ്്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി, ഡോ. ഖത്തര്‍ ഇബ്രാഹീം ഹാജി, പി.എസ് ഇബ്രാഹിം ഫൈസി, ഖലീല്‍ ഹുദവി, ചെര്‍ക്കളം അഹമദ് മുസ്്‌ലിയാര്‍, ഫസല്‍ റഹ്്മാന്‍ ദാരിമി, അശ്രഫ് പള്ളിക്കണ്ടം, സുബൈര്‍ ദാരിമി, ഹസൈനാര്‍ ഫൈസി, എം യൂസുഫ് ഹാജി, അബ്ദുല്‍ റഹ്്മാന്‍ ഹാജി, ബദ്‌റുദ്ധീന്‍ താസിം, ഹമീദ് ഫൈസി, പി കുഞ്ഞബ്ദുല്ല ഹാജി, സി.കെ മുഹമ്മദ് കുഞ്ഞി ഹാജി സംബന്ധിച്ചു.
ഇന്നു രാത്രി നടക്കുന്ന സമാപന സമ്മേളനം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി അധ്യക്ഷനാവും. പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ഥനക്കു നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണവും നജ്മുദ്ദീന്‍ തങ്ങള്‍ യമാനി അല്‍ ഹൈദ്രൂസി കൂട്ട പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. ആയിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."