സുപ്രഭാതം റിപ്പോര്‍ട്ടര്‍ക്ക് യു.എ.ഇ മലയാളി കൂട്ടായ്മയുടെ ആദരം
എരുമപ്പെട്ടി: സുപ്രഭാതം റിപ്പോര്‍ട്ടര്‍ റഷീദ് എരുമപ്പെട്ടിക്ക് യു.എ.ഇ മലയാളി കൂട്ടായ്മയുടെ ആദരം. യു.എ.ഇ വടക്കാഞ്ചേരി സുഹൃത്ത് സംഘമാണ് റഷീദ് എരുമപ്പെട്ടിയെ ആദരിച്ചത്. റാസല്‍ഖൈമയിലെ അല്‍ തമ്മാം ഹോട്ടലില്‍ നടന്ന ന്യൂ ഇയര്‍ പരിപാടിയിലാണ് ആദരവ് സംഘടിപ്പിച്ചത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംഘടനയാണ് ഡബ്ല്യു.എസ്.എസ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വാര്‍ത്തകളും സഹായങ്ങളെത്തിക്കാനുള്ള പരിശ്രമവും കണക്കിലെടുത്താണ് റഷീദിന് ആദരവ് നല്‍കിയത്. വടക്കാഞ്ചേരിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശശി കൊടക്കാടത്തിനേയും എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോടിനേയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സംഘടനയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഡബ്ല്യു.എസ്.എസ് പ്രസിഡന്റ് സി.എ മുസ്തഫ, സെക്രട്ടറി ഷാമില്‍ മൊഹസിന്‍, സുരേഷ് ബാബു, ഷാനു മച്ചാട്, പി.എ സിറാജ്, ലിയോ തോമാസ്, ഫിറോസ്ഖാന്‍, വി.എസ് വേണു, നൗഷാദ് കരിയന്നൂര്‍ റിയാസ് ചിറ്റണ്ട, സുനില്‍കുമാര്‍, അക്ബര്‍ റസാഖ്, ഷാന്റി തോമസ്, അബ്ദുള്‍ ജലീല്‍, അക്ബര്‍ ഷാ തെക്കേതില്‍, സുഭാഷ് മിണാലൂര്‍, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."