HOME
DETAILS

മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങാനായില്ല; കാലവര്‍ഷത്തില്‍ കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധികള്‍

  
backup
May 24 2016 | 18:05 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4

ഫണ്ടില്ലാതെ ആരോഗ്യ വകുപ്പ് നിസംഗതയില്‍, തെരഞ്ഞെടുപ്പിന്
പിന്നാലെയായ ജില്ലാഭരണകൂടവും ഉണര്‍ന്നില്ല

ആലപ്പുഴ: മഴക്കാലത്തിന് മുന്‍പായി നടപ്പാക്കേണ്ട മഴക്കാലപൂര്‍വ ശൂചീകരണ പദ്ധതി പാളിയതോടെ ജില്ലയെ കാത്തിരിക്കുന്നത് മാരകമായ പകര്‍ച്ചവ്യാധികള്‍. വേനല്‍മഴ കനത്തിട്ടും ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഇതുവരെ തുടങ്ങിയില്ല. മെയ് ആദ്യവാരം തുടക്കമിടേണ്ട പരിപാടി ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് തിരക്കിലായതോടെയാണ് മഴക്കാലപൂര്‍വ ശൂചീകരണം പാളിയത്.
കത്തുന്ന ചൂടിന് ആശ്വാസവുമായി വേനല്‍മഴ ശക്തമായതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. എല്ലാവരും തെരഞ്ഞെടുപ്പ് ചൂടില്‍ ലയിച്ചതോടെ കാലവര്‍ഷം നേരത്തെ കേരളത്തിലെത്തുമെന്ന മുന്നറീപ്പ് ആരോഗ്യ വകുപ്പ് പോലും കാര്യമായി എടുത്തിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ മെയ് ആദ്യവാരം മുതല്‍ മഴക്കാലപൂര്‍വ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആരോഗ്യ-തദ്ദേശ വകുപ്പകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പരിപാടിയില്‍ പങ്കാളികളാകുന്നതാണ് പതിവ്. ഇത്തവണ എല്ലാവരും ശുചീരണ പരിപാടി മറന്ന മട്ടിലാണ്. തദ്ദേശ സ്ഥാപനത്തിലെ വാര്‍ഡ് പ്രതിനിധി അധ്യക്ഷനും ആരോഗ്യ പ്രവര്‍ത്തകന്‍ കണ്‍വീനറും ആശാവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയാണ് ശുചീകരണത്തിന് നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ മിക്കയിടത്തും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പഞ്ചായത്തുകള്‍ തോറും രണ്ടോ മൂന്നോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. മറ്റ് സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ച് വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങളോ ബ്ലീച്ചിംഗ് പൗഡര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളോ ആവശ്യത്തിനില്ല.
വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി വകുപ്പുകളുടെ ഏകോപനവും ശുചീകരണ പ്രവര്‍ത്തനത്തില്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇതുസംബന്ധിച്ച നടപടികളൊന്നും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടില്ല. ഇതിനിടെ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് പരിപാടി വൈകാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ഒരു വര്‍ഷം വൈകിയാണ് ലഭിച്ചത്. ഇത്തവണയും സമയത്ത് പണം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല. ഇതോടെ നാടാകെ മാലിന്യത്തിന്റെയും വെള്ളക്കുഴിയുടെയും പിടിയിലമരുമെന്നുറപ്പായി. ജില്ലയില്‍ മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറെയാണ്. സംസ്ഥാന ശുചിത്വ മിഷനും എന്‍.ആര്‍.എച്ച്.എമ്മും നല്‍കുന്ന 10,000 രൂപ വീതവും തദ്ദേശ സ്ഥാപനത്തിന്റെ 5,000 രൂപയും ചേര്‍ത്ത് ഒരോ വാര്‍ഡിനും 25,000 രൂപയാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി നല്‍കി വരുന്നത്. സാധാരണ ഏപ്രില്‍ അവസാനത്തോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം ലഭിക്കേണ്ടതാണ്. കാനകളും തോടുകളും വൃത്തിയാക്കല്‍ മുതല്‍ കൊതുക് നശീകരണം വരെയുള്ള ശുചീകരണ ജോലികള്‍ ഏപ്രിലില്‍ തുടങ്ങി മേയില്‍ അവസാനിക്കണം.
ജില്ലയിലെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തേണ്ടതാണ്. എന്നാല്‍ മേയ് അവസാനിക്കാറായിട്ടും ജില്ലയില്‍ ഒരു പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടാന്‍ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം മഴക്കാല പൂര്‍വശുചീകരണം നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ ശുചിത്വമിഷന്‍ വഴി ജില്ലയ്ക്ക് നല്‍കേണ്ട 89 ലക്ഷം രൂപ കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മാര്‍ച്ച് അവസാനം പണം എത്തിയിരുന്നെങ്കിലും ട്രഷറിയിലെ മാന്ദ്യതമൂലം മാറാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം പണം കണ്ടെത്തേണ്ട അവസ്ഥയിലാണ്. കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കാത്തതു കൊണ്ടാണ് എന്‍.ആര്‍.എച്ച്.എം ഫണ്ട് എത്താത്തതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ആലപ്പുഴ നഗരത്തില്‍ തന്നെ കനാലുകളുടെ നിലവിലെ അവസ്ഥ രോഗം പടര്‍ന്നു പിടിക്കാന്‍ സഹായകരമായ നിലയിലാണ്. പായല്‍ നിറഞ്ഞും ചളിക്കെട്ടുകളായും കനാലുകളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പലഭാഗങ്ങളിലും ജൈവഅജൈവ മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞു. കനാലുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ രോഗവാഹികളായ കൊതുകുകള്‍ പെരുകി. ആലപ്പുഴ നഗരത്തില്‍ ഓടകളുടെ ശുചീകരണവും നടക്കുന്നില്ല. പൊട്ടിപ്പൊളിഞ്ഞ ഓടകളും അവയുമായി ബന്ധപ്പെട്ടു കിടക്കുന്ന വീടുകളില്‍ നിന്നുള്ള വിസര്‍ജ്ജ്യവാഹിനിയായ കുഴലുകളും വരും ദിവസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബോധവത്കരണവും കൃത്യമായ ശുചീകരണ പ്രവര്‍ത്തനവും നടക്കാത്തതിനാല്‍ മാരക രോഗങ്ങളുടെ വ്യാപനവും വലിയ ദുരന്തവുമാണ് ആലപ്പുഴ ജില്ലയെ കാലവര്‍ഷത്തില്‍ കാത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  a month ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  a month ago
No Image

ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: കേസെടുത്ത് പൊലിസ്, പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

Kerala
  •  a month ago
No Image

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

Kerala
  •  a month ago
No Image

കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട്പുരക്ക് തീപിടിച്ചു

Kerala
  •  a month ago
No Image

ജാതി സെൻസസിൽ മൗനം; ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം

National
  •  a month ago
No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago