നോട്ട് അസാധുവാക്കല്‍: വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ട് നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് ധനമന്ത്രി, സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരുടെ അഭിപ്രായം തേടിയിരുന്നോയെന്നുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി പറയാന്‍ ആര്‍.ബി.ഐ തയാറായില്ല.
നോട്ട് അസാധുവാക്കലിനെതുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആരുടെ നിര്‍ദ്ദേശമാണ് നോട്ട് അസാധുവാക്കികൊണ്ടുള്ള തീരുമാനത്തിനുപിന്നിലെന്ന ചോദ്യം വ്യാപകമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐക്ക് മുന്നിലെത്തിയ ചോദ്യങ്ങളില്‍ പ്രധാനമായും ഉയര്‍ന്നതാണ് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്്മണ്യം, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നോയെന്നത്. ഇരുവരോടും ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തല്‍ക്കാലം തങ്ങള്‍ തയാറല്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായി തുടരുകയും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളൊന്നും പുറത്തുപറയാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയത്. എന്നാല്‍ ആര്‍.ബി.ഐ സ്വീകരിച്ച നടപടി ശരിയല്ലെന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മിഷനര്‍ എ.എന്‍. തിവാരി പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിനും ആര്‍.ബി.ഐ മറുപടി പറയാന്‍ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."