HOME
DETAILS

പരിമിതികളേറെ: നൊച്ചാട് ഹെല്‍ത്ത് സെന്റര്‍ കമ്മ്യൂണിറ്റി സെന്ററായി ഉയര്‍ത്തുന്നു

  
backup
January 02 2017 | 05:01 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%87%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b9


പേരാമ്പ്ര: അടിസ്ഥാന സൗകര്യങ്ങളും യാത്രാ പ്രയാസവും ഉള്‍പ്പെടെ പരിമിതികളും പരാതികളും നിലനില്‍ക്കെ കമ്മ്യൂണിറ്റി സെന്ററായി ഉയര്‍ത്തുന്നു. നടുക്കണ്ടി പാറയില്‍ പ്രവര്‍ത്തിക്കുന്ന നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററാണ് കമ്മ്യൂണിറ്റി സെന്ററായി ഉയര്‍ത്താന്‍ അനുമതിയായത്.
അതേസമയം, ആശുപത്രി വികസന സമിതി എന്ന പേരില്‍ ഹെല്‍ത്ത് സെന്ററിനെ സംരക്ഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആശുപത്രിയുടെ പേരില്‍ കൊള്ള നടത്തുകയാണെന്ന ആക്ഷേപം വ്യാപകമാണ്.യാത്രാപ്രയാസങ്ങളും ഡോക്ടറുടെ സേവനവും ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ടായിരുന്നു. പ്രദേശത്തുകാരുടെയും രാഷ്ട്രീയസാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് ആശുപത്രി പ്രവര്‍ത്തനം കുറച്ചെങ്കിലും മെച്ചപ്പെട്ടത്. നിലവില്‍ രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയത്തതായും ആവശ്യത്തിന് മരുന്നു ലഭിക്കത്തതായും പരാതിയുണ്ട്.
പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് മരുന്ന് കൊണ്ടുവരുന്ന വാഹനത്തിന് ആശുപത്രി കോംപൗണ്ടില്‍ കടക്കാന്‍ കഴിയാത്ത നിലയില്‍ സ്ഥാപിച്ച ഗെയിറ്റും രോഗികള്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമില്ലാത്തതും വര്‍ഷങ്ങളായുള്ള പരാതികളാണ്.
ആശുപത്രിക്കു ചുറ്റുമതില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലരുടെ താല്‍പ്പര്യത്തിനു വഴങ്ങി ഒരു ഭാഗം പൊളിക്കുകയും പിന്നീട് ഒരു ഭാഗം കെട്ടിയുട്ടെങ്കിലും കാര്യക്ഷമമല്ല.
ഇതുകാരണം മദ്യപാനികള്‍ക്കും ചൂതാട്ടക്കാര്‍ക്കും ആശുപത്രി പരിസരത്ത് ഏതു സമയത്തും വിഹരിക്കാമെന്ന സ്ഥിതിയാണുള്ളത്.
ആശുപത്രി വികസന സമിതി യോഗം പേരിനു ചേരാറുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അറിയുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നദ്ധ സേവന സംഘടനാ ഭാരവാഹികളും ഉള്‍പ്പെടുന്ന സമിതിയെ ചിലരുടെ താല്‍പ്പര്യ സംരക്ഷണത്തിനുള്ള വേദിയാക്കി മാറ്റുന്നതായും പരാതിയുണ്ട്.
സമിതി ചേര്‍ന്ന് നിലവിലുള്ള ഒ.പി ചാര്‍ജ് രണ്ടുരൂപയില്‍ നിന്ന് അഞ്ചു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കുക മാത്രമാണ് പലപ്പോഴും ചെയ്യുന്നത്. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ പഞ്ചായത്ത് അധികൃതരും താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് വ്യാപക പരാതിയുയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  22 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  26 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  36 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  39 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago