പന്നിക്കോട്ടൂര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
നരിക്കുനി: പഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍. നിലവിലുള്ള ഡിസ്‌പെന്‍സറി പത്ത് കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ജലക്ഷാമവുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച നാല് ആയുര്‍വേദ ആശുപത്രികളില്‍ ഒന്നണിത്.
അന്നത്തെ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടണ്ടില്‍നിന്ന് 25 ലക്ഷവും എം.പി. എം.കെ രാഘവന്റെ പ്രാദേശിക വികസന ഫണ്ടണ്ടില്‍നിന്ന് 10 ലക്ഷവും ചെലവഴിച്ച് പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ഗ്രാമ പഞ്ചായത്ത് സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നടപടിയാവാത്തതിനാല്‍ കെട്ടിടം ഉപയോഗിക്കാന്‍ കഴിയുന്നില്ല. കൂടാതെ ആശുപത്രിയുടെ കിണറില്‍നിന്നും ലഭിച്ചിരുന്ന ശുദ്ധജലം കൂടി വറ്റിയതോടെ ആശുപത്രി പ്രവര്‍ത്തനം താളംതെറ്റി. നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ജലക്ഷാമത്തിന് പരിഹാരമാകാത്തതിനാല്‍ ഇപ്പോള്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല. ഉഴിച്ചിലടക്കമുള്ള ചികിത്സക്ക് പ്രശസ്തിയുള്ള ഈ ആശുപത്രിയില്‍ കിടത്തിചികിത്സക്ക് രോഗികളുടെ തിരക്കാണ്. ആശുപത്രി കോമ്പൗണ്ട ില്‍ ഭൂഗര്‍ഭ ജല വകുപ്പ് ജലപരിശോധനക്ക് വേണ്ടണ്ടി നിര്‍മിച്ച കുഴല്‍കിണറില്‍ ആവശ്യത്തിന് ജലം ലഭ്യമാണെങ്കിലും ഇത് ആശുപത്രി ആവശ്യത്തിനുപയോഗിക്കുന്നതിന്നുള്ള അനുമതി വാങ്ങിയെടുക്കുന്നതിനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് യു.ഡി.എഫ് രണ്ടണ്ടാം വാര്‍ഡ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."