ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തു നിന്ന് അനുരാഗ് താക്കൂറിനെ മാറ്റി
ന്യൂഡല്‍ഹി: ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് അനുരാഗ് താക്കൂറിനെ മാറ്റി. അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയെയും പുറത്താക്കാന്‍ സുപ്രിം കോടതിയാണ് ഉത്തരവിട്ടത്.
ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
നിലവിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ഇതുപ്രകാരം കമ്മിറ്റിയിലെ 70 വയസ്സിന് മുകളിലുള്ള അംഗങ്ങള്‍ രാജിവെക്കണമെന്നും ബി.സി.സി.ഐ സുപ്രിം കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വ്യാജ സത്യവാങ്ങ്മൂലം നല്‍കിയതിനാണ് താക്കൂറിനെതിരേ നടപടിയുണ്ടായത്.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍,ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍,ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നേരത്തെ ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്ന ഭേദഗതികള്‍ ഒന്നും തന്നെ നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സുപ്രിംകോടതി ബി.സി.സി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബി.സി.സി.ഐ ഭരണ ഘടനയേയും കോടതി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."