കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം
ശുചിത്വ സന്ദേശവുമായി ആരോഗ്യ കമ്മിറ്റികരിവെള്ളൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തുന്നവര്‍ക്കുള്ള പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശവുമായി സംഘാടകസമിതി.
ആരോഗ്യ കമ്മിറ്റി കണ്‍വീനര്‍ പി.പണിപ്രസാദിന്റെയും ചിത്രകാരന്മാരായ ബാലന്‍ പാലായിയുടെയും, സുരേന്ദ്രന്‍ കൂക്കാനത്തിന്റെയും നേതൃത്വത്തില്‍ കരിവെള്ളൂരും പരിസര പ്രദേശങ്ങിലേയും ചിത്രകാരന്മാരാണ് നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും ഹാര്‍ഡ്‌ബോര്‍ഡില്‍ വെള്ളക്കടലാസൊട്ടിച്ച് വാട്ടര്‍ കളറില്‍ എഴുതിയതത്. ആര്‍ടിസ്റ്റ് മോഹനന്‍, അശോകന്‍ ചിലങ്ക, രമേശന്‍.വി.വി, രാജേഷ്.വി.വി, രജീഷ് പലിയേരി തുടങ്ങിയവരാണ് മറ്റു ചിത്രകാരന്മാര്‍. ശുചീകരണത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ നിന്നും വിദഗ്തരായ മുളംകൂട്ട മടയുന്നവരില്‍ന്നും മാലിന്യ കൂട്ടയും, കടവത്ത് കൃഷ്ണനും കാവിലവളപ്പില്‍ കുഞ്ഞപ്പനും തെങ്ങിന്റെ ഓല ഉപയോഗിച്ച് മടഞ്ഞ മാലിന്യ കൂട്ടയും കളിയാട്ടത്തിനെത്തുന്നവരുടെ ശുചിത്വബോധത്തെ ഒന്നുകൂടി ഉണര്‍ത്തുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."