നാടകം അധഃ പതനമില്ലാത്ത കലാരൂപം: കെ.പി.എ.സി ലളിത
തളിപ്പറമ്പ്: നാടകമെന്നത് ഒരിക്കലും അധഃപതനമില്ലാത്ത കലാരൂപമാണെന്നും, കെ.പി.
എ.സിയെയും പാര്‍ട്ടിയെയും മറന്ന് തനിക്കൊരു ജീവിതമില്ലെന്നും കേരള സംഗീതനാടക അക്കാദമി അധ്യക്ഷ കെപി
.എ.സി ലളിത. തളിപ്പറമ്പില്‍ അക്കാദമി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സഫ്ദര്‍ ഹാഷ്മി അഖിലേന്ത്യാ തെരുവു നാടകോല്‍സവം(തെരുവരങ്ങ്) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ചുവപ്പുനിറം എന്റെ കയ്യില്‍ പതിഞ്ഞ കാലം മുതല്‍ എന്റെ ഹൃദയത്തിലും അത് പതിഞ്ഞതാണ്. ഞാന്‍ ഇന്നിരിക്കുന്ന സംഗീത-നാടക അക്കാദമിയുടെ സ്ഥാനം പാര്‍ട്ടി തന്നതാണെന്നും അവര്‍ പറഞ്ഞു. തളിപ്പറമ്പ് പൂക്കോത്ത് നടയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് തെരുവരങ്ങ് എന്ന പേരില്‍ ദേശീയ തെരുവുനാടക മേള നടക്കുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഒന്‍പത് നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, കരിവെള്ളൂര്‍ മുരളി, അഭിനേത്രികളായ ശ്രീജ ആറങ്ങോട്ടുകര, രജിത മധു, സിനിമ സംവിധായകന്‍ ഷെറി, കേരള സംഗീത-നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, സേവ്യര്‍
പുല്‍പ്പാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."