'ഒബാമയ്ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല': യു.എസിലെ കടയില്‍ വിദ്വേഷ പോസ്റ്റര്‍
ന്യൂ മെക്‌സിക്കോ: അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ വംശീയ വിദ്വേഷമുണര്‍ത്തുന്ന പോസ്റ്ററുമായി നിത്യോപയോഗ വില്‍പനശാല. ബരാക് ഒബാമയ്ക്കും മുസ്‌ലിംകള്‍ക്കും ഇവിടെ പ്രവേശനമില്ല എന്നാണ് മെയ്ഹില്‍ കണ്‍വീനിയന്‍സ് കടയ്ക്ക് മുന്നില്‍ ഒട്ടിച്ച നോട്ടിസില്‍ എഴുതിയിരിക്കുന്നത്. നേരത്തെ തീവ്രവാദ ഗ്രൂപ്പായ കു കൂസ് ക്ലാനിന് പിന്തുണ പ്രഖ്യാപിച്ച് നോട്ടിസടിച്ചിരുന്നു ഇവര്‍. കെവിന്‍ ക്രൗച്ച് എന്നയാളുടെ പേരിലാണ് ഈ കട.
ഒബാമയെ കൊന്ന് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് മറ്റൊരു നോട്ടിസിലുള്ളത്. നാഷനല്‍ ഫുട്‌ബോള്‍ ലീഗിലെ താരമായ കോളിന്‍ കാപെര്‍നിക്കിനെതിരേയും ഇവര്‍ വിദ്വേഷ പോസ്റ്ററില്‍ വിമര്‍നമുന്നയിച്ചിട്ടുണ്ട്. നേരത്തെ കറുത്ത വര്‍ഗക്കാര്‍ക്കെതിരേയുള്ള പൊലിസ് അതിക്രമത്തില്‍ കോളിന്‍ പ്രതിഷേധിച്ചിരുന്നു. ഇതാണ് പോസ്റ്ററുമായി മെയ്ഹില്‍ രംഗത്തുവരാന്‍ കാരണം.
കോളിന് അമേരിക്ക നല്‍കുന്ന പണം അധികമാണെന്നും അദ്ദേഹം ആഫ്രിക്കയിലേക്ക് പോകണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ പോസ്റ്ററുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനിലും ഇവര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാണ്.
അതേസമയം കടയില്‍ വില്‍ക്കുന്ന സാധനങ്ങള്‍ വൃത്തിയില്ലാത്തതാണെന്ന് ഉപഭോക്താക്കള്‍ ആരോപിച്ചു. ഗുണമേന്മ കുറഞ്ഞതും പഴകിയതുമായ ഭക്ഷണങ്ങളാണ് ഇവയെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."