കാസര്‍കോട് ബി.ജെ.പി മാര്‍ച്ചിനിടെ സംഘര്‍ഷം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
കാസര്‍കോട്: ചെറുവത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ തുടങ്ങി. കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ടി.ഡി.സി ലാബ്, ഇന്ത്യന്‍ കോഫി ഹൗസ്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയ്ക്കു നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങളും തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം ബി.ജെ.പി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ച ചീമേനിയെ ഹര്‍ത്താല്‍ ബാധിച്ചില്ല. പദയാത്രയ്ക്കിടെ അക്രമങ്ങള്‍ അരങ്ങേറിയ ചെറുവത്തൂരില്‍ സ്ഥിതി ശാന്തമാണ്. ഇവിടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഡിസംബര്‍ 21 ന് ചീമേനിയില്‍ സംഘടിപ്പിച്ച യോഗം സി.പി.എം പ്രവര്‍ത്തകര്‍ അലങ്കോലപെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിക്കാന്‍ ബി.ജെ.പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രയാണ് കഴിഞ്ഞ ദിവസം സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."