ബി.സി.സി.ഐ ഭരണസമിതി നിയമനം: അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് ഫാലി. എസ്. നരിമാന്‍ പിന്‍മാറി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) ഭരണസമിതി നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിന്‍മാറുന്നതായി ഫാലി. എസ്. നരിമാന്‍ സുപ്രിംകോടതിയിയെ അറിയിച്ചു.
അപേക്ഷ അംഗീകരിച്ച കോടതി അനില്‍ ദിവാനെ പുതിയ അമിക്കസ് ക്യൂറിയായി നിയമിച്ചു.
നേരത്തെ ബിസിസിഐക്ക് വേണ്ടി കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് നരിമാന്‍ ഒഴിഞ്ഞത്.
പുതിയ ഭരണസമതിയില്‍ ഉള്‍പെടുത്തേണ്ടവരുടെ പട്ടിക മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്‍, ഗോപാല്‍ സുബ്രമണ്യം എന്നിവര്‍ ഈ മാസം 19 ന് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
ക്രിക്കറ്റ് ഭരണ സംവിധാനം പരിഷ്‌കരിക്കാനുള്ള ജസ്റ്റിസ് ആര്‍.എം ലോധ സമിതിയുടെ ശുപാര്‍ഷകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സ്ഥാനത്തു നിന്ന് സുപ്രീം കോടതി പുറത്താക്കിയിരുന്നു.
തുടര്‍ന്നാണ് പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് സുപ്രിംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."