HOME
DETAILS

കാസര്‍കോട്ട് കേന്ദ്രസേനയെ വേണം: കെ സുരേന്ദ്രന്‍

  
backup
January 04 2017 | 06:01 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%87%e0%b4%a8

 

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ക്രമസമാധാന പാലനം നടത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ആ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ പിണറായി വിജയന്‍ തയാറാകണം. പിണറായിയുടെ ഭരണത്തില്‍ ക്രമസമാധാനം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം ഒരു ഡി.ഐ.ജി തന്നെയാണു വ്യക്തമാക്കിയത്. കണ്ണൂര്‍ മോഡല്‍ ആക്രമണം കാസര്‍കോട്ടും നടത്താനുള്ള ശ്രമമാണു നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി സതീഷ്ചന്ദ്രനും തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാലും പാര്‍ട്ടി ഓഫിസില്‍ കേന്ദ്രീകരിച്ചാണു ചെറുവത്തൂരിലെ സി.പി.എം അക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സി.പി.എം മറ്റു പാര്‍ട്ടികള്‍ക്കു ജനാധിപത്യ രീതിയിലുള്ള സംഘസ്വാതന്ത്ര്യം നിഷേധിക്കുന്ന ചെറുവത്തൂരില്‍ തന്നെ ബി.ജെ.പി ശക്തമായി പ്രവര്‍ത്തിക്കും. സി.പി.എം അക്രമം നിര്‍ത്താന്‍ തയാറായില്ലെങ്കില്‍ ബി.ജെ.പി ശക്തി കേന്ദ്രങ്ങളില്‍ സി.പി.എമ്മിനു സ്വാഭാവിക നടപടിയേറ്റുവാങ്ങേണ്ടിവരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, രവീശ തന്ത്രി കുണ്ടാര്‍, കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി രമേശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  13 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  13 days ago