പ്രകൃതി സൗഹൃദം പേരില്‍ മാത്രം; കലോത്സവ കവാടം ഫഌക്‌സില്‍
തൃക്കരിപ്പൂര്‍: കലോത്സവത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കി പ്രകൃതി സൗഹൃദം നിലനിര്‍ത്തുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രചരണ വിഭാഗം സ്‌കൂളിലെ പ്രധാന കവാടം ഒരുക്കിയതാകട്ടെ ഫഌക്‌സിലും. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദമായ കലോത്സവം നടത്താന്‍ ഡി.പി.ഐയുടെ നിര്‍ദേശം പാലിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയര്‍ക്ടര്‍ മാധ്യമ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തി രണ്ടു ദിവസം കഴിഞ്ഞാണ് ഇന്നലെ പ്രധാന കവാടം ഫഌക്‌സില്‍ ഒരുക്കിയത്.
ആശംസാ ബോര്‍ഡുകള്‍ വേണ്ട
തൃക്കരിപ്പൂര്‍: കലോത്സവത്തിന് ആശംസ ബോര്‍ഡുകള്‍ ഒഴിവാക്കുകയും കൊടിതോരണങ്ങള്‍ നീക്കുകയും ചെയ്യും. കലോത്സവത്തിനു സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് കലാ പ്രതിഭകളെ വരവേല്‍ക്കുന്ന വിവിധ സംഘടനകളുടെ ആശംസ ബേര്‍ഡുകള്‍ വേണ്ടെന്നു തീരുമാനിച്ചത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന, വിദ്യാര്‍ഥി, അധ്യാപക സംഘടനകള്‍ തുടങ്ങിയ ആശംസ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപെട്ടു സംഘര്‍ഷത്തിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശംസ ബോര്‍ഡുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത്.
പ്രധാന ഗേറ്റിനോടു ചേര്‍ന്നുള്ളതും ടൗണിലുമായുളള വിവിധ സംഘടനകളുടെ കൊടി തോരണങ്ങളും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കും. നീക്കാന്‍ തയാറാവുന്നില്ലെങ്കില്‍ പോലിസ് മാറ്റും.
വാഹന പാര്‍ക്കിങിനായി ലൈഫ് കേര്‍ ആശുപത്രിയുടെ വടക്കു ഭാഗത്തും ബാങ്ക് പരിസരത്തും തങ്കയം റോഡിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡിവൈ.എസ്.പി കെ ദാമോദരന്‍, സി.ഐ യു ഉണ്ണികൃഷ്ണന്‍, എസ്.ഐ ഇ അനൂപ്കുമാര്‍, ടി.പി ശശിധരന്‍, ടി.വി കുഞ്ഞികൃഷ്ണന്‍, വി.കെ ബാവ, യു മോഹനന്‍, പി.വി ഭാസ്‌കരന്‍, പി.പി അശോകന്‍, എം രാമചന്ദ്രന്‍, ഒ.ടി അഹമ്മദ് ഹാജി, എം ഗംഗാധരന്‍, ടി ഗംഗാധരന്‍, ടി.വി ബാലകൃഷ്ണന്‍, വി.വി കൃഷ്ണന്‍, ഗംഗാധരന്‍ വെളളൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."