'ഐക്യം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കുന്നവരെ കരുതിയിരിക്കുക'
മഞ്ചേരി: മഹല്ലുകളില്‍ ഒറ്റപ്പെട്ടുസംഭവിക്കുന്ന തര്‍ക്കങ്ങളെ പര്‍വതീകരിച്ച് സമൂഹത്തില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനക്കാരുടെ പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണമെന്ന് മഞ്ചേരി മേഖലാ റെയ്ഞ്ച് ജംഇഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ പറഞ്ഞു. അധ്യാപകന്റെ സ്വഭാവം, വേതനം, അധ്യാപനം നടത്തിയ ക്ലാസുകള്‍, യോഗ്യത എന്നിവ പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സഹായിക്കുന്ന മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ (എം.എസ്.ആര്)മതാധ്യാപനത്തെ ശാസ്ത്രീയവും കുറ്റമറ്റതുമാക്കുന്ന നടപടികളുടെ ഭാഗമാണ്. എം.എസ്.ആര് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസബോര്‍ഡ് നടപ്പാക്കുന്ന തീരുമാനങ്ങള്‍ക്കുമേല്‍ കുതിരകയറുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാന്യതക്കു ചേര്‍ന്നതല്ലന്നും യോഗം കുറ്റപ്പെടുത്തി .
പി അഷ്റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് ഫൈസി അധ്യക്ഷനായി. സമദ് മൗലവി അരീക്കോട്, ഉമ്മര്‍ ഫൈസി, അബ്ദുറഹ്മാന് ഫൈസി കാവനൂര്‍, പി.എ സമദ് മൗലവി, ഇബ്രാഹീം മുസ്ലിയാര് പട്ടര്‍കുളം, അബ്ദുറഹ്മാന് മൗലവി, അബ്ദുല്‍ജബ്ബാര്‍ ദാരിമി, അഷ്റഫ് മൗലവി, സഫറുദ്ദീന്‍, അബ്ദുറഹീം ഫൈസി, ശംസുദ്ദീന്ഫൈസി, അബ്ദുല്കബീര്ഫൈസി, യു.എ സമദ് മൗലവി, മുഹ്യുദ്ദീന്ദാരിമി, ഫള്ല്ഫൈസി, അബ്ദുല്‍ജലീല്‍ ഫൈസി, ശിഹാബുദ്ദീന് അന്‍വരി, അബ്ദുല്ഗഫൂര്ദാരിമി, സിദ്ദീഖ് ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."