ബഹ്‌റൈനില്‍നിന്നു മത്സ്യബന്ധനത്തിന് പുറപ്പെട്ട നാലുപേര്‍ ഖത്തറില്‍ പിടിയിലായി
മനാമ: ബഹ്‌റൈനില്‍നിന്നു മത്സ്യബന്ധനത്തിന് പുറപ്പെട്ട നാലുപേര്‍ ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതരുടെ പിടിയിലായതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണത്താലാണ് ഇവരെ ഖത്തര്‍ അധികൃതര്‍ പിടികൂടിയതെന്നും ഇതു സംബന്ധിച്ച നിയമനടപടികള്‍ ഖത്തറില്‍ നടക്കുന്നതായും ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ബഹ്‌റൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതിനിടെ പിടിയിലായര്‍ മത്സ്യത്തൊഴിലാളികളല്ലെന്നും, വിനോദത്തിനായി മാത്രം മീന്‍പിടിക്കാന്‍ പോയവരാണെന്നും മുഹറഖ് ഫിഷര്‍ മെന്‍സ് സൊസൈറ്റി അറിയിച്ചു.
അതിനാല്‍ തന്നെ വഴിതെറ്റി ഖത്തര്‍ അതിര്‍ത്തി കടന്നതാകാം എന്നാണ് നിഗമനമെന്ന് സൊസൈറ്റി പ്രസിഡണ്ട് വഹീദ് അല്‍ ദോസരി ഇവിടെ മാധ്യമങ്ങളോട് പറഞ്ഞു.
ബഹ്‌റൈന്‍ സ്വദേശികള്‍ ഒരു വിനോദമായും മീന്‍പിടുത്തം നടത്താറുണ്ട്. എന്നാല്‍ വിദേശികള്‍ മീന്‍പിടുത്തം നടത്തിയാല്‍ നിയമലംഘനത്തിന് നടപടികള്‍ നേരിടേണ്ടതായി വരും. മുമ്പ് ബഹ്‌റൈനില്‍നിന്നു മീന്‍പിടിക്കാന്‍ പോയി ഖത്തര്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഈയിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."