HOME
DETAILS

റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വക മാറ്റിയതിനെതിരെ പ്രതിഷേധം

  
backup
May 24 2016 | 20:05 PM

%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d

മലപ്പുറം: ജില്ലയിലെ നദീ പരിപാലന ഫണ്ട് വക മാറ്റി ചെലവഴിച്ചതിനെതിരേ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധം. ജില്ലയില്‍ വരള്‍ച്ച ശക്തമായിട്ടും ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഫണ്ട് വകമാറ്റുന്നതിരെയാണ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധമുയര്‍ന്നത്. ജില്ലക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയാണ് ദുരന്തനിവാരണ വിഭാഗം വാഹനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചത്. മുമ്പ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ 20 കോടി രൂപ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കും കൈമാറിയിരുന്നു. പുഴകളിലെ മണല്‍ വിറ്റ് സ്വരൂപിക്കുന്ന റിവര്‍ മാനേജ്‌മെന്റ് ഫണ്ട് അതേ ജില്ലകളിലെ പുഴകളെ പ്രകൃതിദത്തമായി സംരക്ഷിക്കുന്നതിന് ഉപയോഗിക്കണമെന്നും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ചട്ടമുണ്ടായിരിക്കേയാണ് ഈ വകമാറ്റല്‍. ജില്ലാ പഞ്ചായത്ത് അംഗം ടി.പി അഷ്‌റഫലിയാണ് വിഷയം ഗൗരമായെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടത്. സംഭവം അന്വേഷിക്കാന്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago