ഫ്രൂട്ടിയില്‍ വിഷം കൊടുത്ത് മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
കണ്ണൂര്‍: മകനെ ഫ്രൂട്ടിയില്‍ വിഷംകൊടുത്ത് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടി. ചിന്നസേലം ഉലകിയനെല്ലൂര്‍ സ്വദേശിയും വര്‍ഷങ്ങളായി കണ്ണൂര്‍ കക്കാട് താമസക്കാര നുമായ സെന്തില്‍കുമാര്‍ എന്ന ബിലാലിനെ(35)യാണ് ടൗണ്‍ സി.ഐ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 13ന് ഏഴു വയസുകാരനായ മകനെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബിലാലിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ടൗണ്‍ സ്റ്റേഷ നില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടിയും പിതാവും തമിഴ്‌നാട്ടിലുണ്ടെന്ന് വ്യക്തമായി.
പൊലിസ് ആവശ്യപ്പെട്ടത നുസരിച്ച് ബിലാല്‍ കുട്ടിയെ ആഗസ്റ്റ് രണ്ടിന് ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഫ്രൂട്ടി വാങ്ങി നല്‍കിയ ശേഷമാണ് കുട്ടിയെ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചത്. വൈകുന്നേരത്തോടെ കുട്ടിയെ പൊലിസ് മാതാവിന് കൈമാറി. രാത്രി കലശലായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ കണ്ണൂരിലെ വിവിധ ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. മംഗലാപുരത്ത് ഒരു മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. നില അതീവഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട് മജിസ്‌ട്രേറ്റ് കുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് പിതാവ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഫ്രൂട്ടി വാങ്ങിയ നല്‍കിയ കാര്യം പറഞ്ഞത്.
പരിശോധനയില്‍ എലിവിഷമാണ് കുട്ടിയുടെ ഉള്ളിലെത്തിയിരിക്കുന്നതെന്ന് വ്യക്തമായി. നാട്ടിലേക്കു മടങ്ങിയ ബിലാലും വിഷം കഴിച്ചിരുന്നു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലിസ് ഇയാള്‍ക്കുവേണ്ടി പലതവണ നാട്ടില്‍ അന്വേഷിച്ചു ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."