ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20: ഇന്ത്യന്‍ ടീമിനെ ഇന്നറിയാം
മുബൈ: ക്യാപ്റ്റന്‍ കൂളില്‍ നിന്നു ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റും ക്യാപ്റ്റന്‍ ഹോട്ടിലേക്ക് മാറ്റപ്പെടുകയാണ്. ഏകദിന, ടി20 നായക സ്ഥാനത്തു നിന്നു മഹേന്ദ്ര സിങ് ധോണി ഒഴിയുമ്പോള്‍ ഒരു യുഗത്തിനാണു അവസാനമാകുന്നത്.
അതേപോലെ മറ്റൊരു നിര്‍ണായക യുഗത്തിനു ആരംഭം കുറിക്കപ്പെടുകയും ചെയ്യുന്നു. വേണ്ട സമയത്ത് സമചിത്തതയോടെ തീരുമാനമെടുക്കുകയും അതിനെ കൃത്യമായ പദ്ധതികളിലൂടെ നടപ്പാക്കുകയും ചെയ്ത ശാന്തനായ നായകനായിരുന്നു ധോണി. അതുകൊണ്ടാണ് ഉചിതമായ സമയത്തു തന്നെ അദ്ദേഹം ടെസ്റ്റില്‍ നിന്നു വിരമിച്ചത്. അതേപോലെ തന്നെയാണ് ഇപ്പോഴത്തെ നായക സ്ഥാനമൊഴിയാനുള്ള തീരുമാനവും.
ടീമില്‍ തുടര്‍ന്നു കളിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധോണി ഒഴിഞ്ഞതോടെ ഇനി പരിമിത ഓവറില്‍ ഇന്ത്യയെ ആരു നയിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി കഴിഞ്ഞതാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കാനിരിക്കേ വിരാട് കോഹ്‌ലിയെ തന്നെ നായകനായി അവരോധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പരുക്കേറ്റു പുറത്തു നില്‍ക്കുന്ന രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നിവര്‍ക്കു സ്ഥാനം ലഭിക്കില്ല. ഓപണിങില്‍ ശിഖര്‍ ധവാനൊപ്പം കെ.എല്‍ രാഹുല്‍ ടീമിലെത്തിയേക്കും. രഹാനെയ്ക്ക് പകരം അവസാന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തരംഗമായ മലയാളി താരം കരുണ്‍ നായരെ പരിഗണിക്കാനാണ് സാധ്യത.
പരുക്കേറ്റ് വിശ്രമിക്കുന്ന സ്പിന്നര്‍ ആര്‍ അശ്വിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. മനിഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയേക്കും. പേസ് പടയിലേക്ക് ജസ്പ്രിത് ബുമ്‌റ, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തും. മുഹമ്മദ് ഷമി പരുക്കേറ്റ് പുറത്തിരിക്കുന്നതിനലാണിത്. ഫിറ്റ്‌നസ് തെളിയിച്ച് സുരേഷ് റെയ്‌ന ടീമിലേക്ക് തിരിച്ചെത്തുമോ എന്നും ഇന്നറിയാം.
ഈ മാസം 15 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് മത്സരത്തിനു ശേഷം നാട്ടിലേക്കു പോയ ഇംഗ്ലീഷ് ടീം ഞായറാഴ്ച ഇന്ത്യയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."