ഡോ. ജി വേണു ഗോപാലിനെ ആദരിച്ചു
തിരുവനന്തപുരം: മുന്നൂറോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയ മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവിയായ ഡോ. ജി. വേണുഗോപാലിനെ ആരോഗ്യ വകുപ്പ് ആദരിച്ചു. മെഡിക്കല്‍ കോളജില്‍ വച്ചു നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ഷൈലജ ഡോ. വേണുഗോപാലിനെ പൊന്നാടയണിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മൃതസഞ്ജീവനി നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലാദ്യമായി മസ്തിഷ്‌ക മരണം സംഭവിച്ചയാളില്‍ നിന്നുള്ള അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ കൂടിയാണിദ്ദേഹം. താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി ദാതാവില്‍ നിന്നും വൃക്ക പുറത്തേക്കെടുക്കുന്ന ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി നടത്തിയതും ഡോ.വേണുഗോപാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."