ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് തലസ്ഥാനം
തിരുവനന്തപുരം:ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ച് തലസ്ഥാനം മാതൃകയാകുന്നു.
ജില്ലാ സ്‌കൂള്‍ കലോത്സവം ഹരിത കലോത്സവമാവുകയാണ്. കലോത്സവ വേദികളില്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൊണ്ടുപോകുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റീല്‍ പാത്രങ്ങളിലാണ് വേദികളില്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നത്. മൂന്നു ഷിഫ്റ്റുകളിലായി 75 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും 150 ഓളം ശുചീകരണത്തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.
സ്‌കൂള്‍ കോമ്പൗണ്ടില്‍ കിടക്കുന്ന നോട്ടീസുകള്‍, മാലിന്യങ്ങള്‍ എന്നിവ അപ്പോള്‍ത്തന്നെ നീക്കം ചെയ്യുന്നുണ്ട്.
പരിചമുട്ടുകളിക്കിടെ വാള്‍ തുളച്ചുകയറി വിദ്യാര്‍ഥിക്കു പരുക്ക്
തിരുവനന്തപുരം: പരിചമുട്ടുകളിക്കിടെ കാലില്‍ വാള്‍ തുളച്ചു കയറി വിദ്യാര്‍ഥിക്കു പരുക്ക്. പള്ളിച്ചല്‍ സ്വദേശി ആകാശി (14) നാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരക്കാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.അപകടാവസ്ഥയില്ലാത്തതിനാല്‍, ചികിത്സ നല്‍കി ഇന്നലെ രാവിലെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."