HOME
DETAILS

ഫറോക്ക് നഗരസഭ; യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലേക്ക്

  
backup
January 06, 2017 | 4:40 AM

%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b0

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനം നടപ്പിലാക്കാത്തതിലും നിരന്തരമായ അവഗണനയിലും പ്രതിഷേധിച്ച് ഫറോക്ക് മുനിസിപ്പാലിറ്റി യു.ഡി.എഫ് ഭരണത്തിനുളള പിന്തുണ പിന്‍വലിക്കാന്‍ സ്വതന്ത്രന്മാര്‍ ഒരുങ്ങുന്നു. നഗരസഭ 16-ാം ഡിവിഷനില്‍ നിന്നും വിജയിച്ചതും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണുമായ ടി. നുസ്‌റത്തും 21ാം വാര്‍ഡില്‍ നിന്നു ജയിച്ച ഖമറുല്‍ ലൈലയുമാണ് അഞ്ച് ദിവസത്തിനുളളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജനക്ഷേമ പരിപാടികളുമായി ഭരണം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് പിന്തുണനല്‍കാന്‍ തയാറാണെന്ന് അറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.
സ്വതന്ത്രരുടെ പിന്തുണുയോടെയുളള യു.ഡി.എഫ് ഭരണം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണം ഏറ്റെടുക്കുമ്പോള്‍ ലീഗ് നേതൃത്വം നല്‍കിയ വാക്കുകളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സ്വതന്ത്രര്‍ എന്ന നിലക്ക് തീര്‍ത്തും അവഗണനയാണ് കഴിഞ്ഞ ഒരു വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. ജനക്ഷേമ പരിപാടികള്‍ക്ക് യാതൊരു വിലയും നല്‍കാതെ ചെയര്‍പേഴ്‌സനെ നോക്കുകുത്തിയാക്കിയുളള ഭരണമാണ് നടക്കുന്നത്. ഡിവിഷനിലെ സാധരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലുളളത്.
അവസാനമായി കുടിവെളള പ്രശ്‌നത്തില്‍ പോലും ചിറ്റമ്മ നയമാണ് ചെയര്‍പേഴ്‌സനും പൊതമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും തന്നോട് കാണിച്ചതെന്നു 21-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഖമറുല്‍ ലൈല ആരോപിച്ചു.
ഇത്രകാലം അവഗണന സഹിച്ചു നിന്നത് ഒരുവര്‍ഷം കഴിഞ്ഞാല്‍ നിലവിലെ ചെയര്‍പേഴ്‌സണ്‍ മാറുമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു. എന്നാല്‍ ഭരണമാറ്റം വരുമ്പോള്‍ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് ആശിച്ച തങ്ങള്‍ക്ക് കടുത്ത നിരാശയാണ് ലീഗിന്റെ നേതൃത്വത്തില്‍ നിന്നുമുണ്ടായത്. ഒരുവര്‍ഷവും രണ്ട് മാസവും പിന്നിട്ടിട്ടും തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിനുളള യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഖമറുല്‍ ലൈല പത്രകുറിപ്പില്‍ വ്യക്തമാക്കി.
ഡിവിഷനുമായി ബന്ധപ്പെട്ട പല വികസന പ്രവര്‍ത്തനങ്ങളിലും തികഞ്ഞ അവഗണനയാണ് ഉണ്ടായതെന്നും ഇവരും ആക്ഷേപിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും തര്‍ക്കിക്കേണ്ട ഗതികേടിലാണ്. സ്ഥിരംസമിതി അധ്യക്ഷയെന്ന നിലയില്‍ തന്റെ അധികാരത്തില്‍ പോലും മറ്റുപലരും കൈക്കടത്തുകയാണൈന്നും ഇവര്‍ പത്രകുറിപ്പില്‍ ആരോപിച്ചു.
ആയിതിനാല്‍ ഈ നിലയില്‍ തുടര്‍ന്നു പോകാനാവില്ലെന്നാണ് രണ്ടു സ്വതന്ത്രരുടെയും നിലപാട്. അഞ്ച് ദിവസത്തിനുളളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വന്നില്ലെങ്കില്‍ ജനക്ഷേമ പരിപാടികളുമായി ആര് ഭരണം നടത്താന്‍ വന്നാലും അവരെ പിന്തുണക്കുമെന്നും ഇരുവരും പത്രകുറിപ്പില്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയില്‍ 17 സീറ്റാണ് യു.ഡി.എഫിനുളളത്. ഇതില്‍ 14 സീറ്റ് മുസ്്‌ലിം ലീഗിനും, 3 എണ്ണം കോണ്‍ഗ്രസ്സിനുമാണ്. 18 സീറ്റാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. എന്നാല്‍ 38-ാം ഡിവിഷനില്‍ നിന്നും വിജയിച്ച കെ.എം അബ്ദുള്‍ റഷീദ് മരിച്ചതോടെ ഇപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ പതിനേഴായി ചുരുങ്ങിയിരിക്കുകായണ്. ഒരു സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  10 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  10 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  10 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  10 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  10 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  10 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  10 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  10 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  10 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  10 days ago