HOME
DETAILS

സി.പി.എം കൊടിമരത്തില്‍ ലീഗ് പതാക നാട്ടി

  
backup
January 06 2017 | 04:01 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80

വാണിമേല്‍: സി.പി.എം കൊടിമരത്തില്‍ പച്ച ചായം തേച്ച് മുസ്്‌ലിം ലീഗ് പതാക നാട്ടി. വാണിമേല്‍ ഭൂമിവാതുക്കലിലാണ് സംഭവം. സി.പി.എം രക്ത സാക്ഷി കെ.പി കുഞ്ഞിരാമന്റെ സ്മരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ട കൊടിമരം നാല് പതിറ്റാണ്ടിലേറെക്കാലമായി നിലനില്‍ക്കുന്നതാണ്. തൊള്ളായിരത്തി എഴുപത്തിമൂന്നില്‍ നാദാപുരം മേഖലയില്‍ കോളിളക്കം സൃഷ്ട്ടിച്ച കൊലപാതകമായിരുന്നു കുഞ്ഞിരാമന്റേത്.
നാദാപുരം മേഖലയിലെ കര്‍ഷക മുന്നേറ്റത്തിന്റെ പ്രതീകമായാണ് കുഞ്ഞിരാമന്റെ രക്ത സാക്ഷിത്വത്തെ സി.പി.എം കാണുന്നത്. അത് കൊണ്ട് തന്നെ വളരെ വിപുലമായ തോതില്‍ സി.പി.എം ഈ രക്തസാക്ഷി ദിനം ആചരിക്കാറുണ്ട്. കോടി മരത്തിനു നേരെ ഇതിനു മുന്‍പും അക്രമം ഉണ്ടായിട്ടുണ്ട്. അക്രമസംഭവം അറിഞ്ഞ ഉടനെ സി.പി.എം പ്രവര്‍ത്തകര്‍ ഭൂമിവാതുക്കലിലെത്തി റോഡ് ഉപരോധം നടത്തി. ഈ അടുത്താണ് വാണിമേലില്‍ ആറോളം വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായത്.
പ്രത്യേകിച്ച് രാഷ്ട്രീയ സംഘര്‍ഷമൊന്നുമില്ലാത്ത സമയത്ത് ലീഗ് സി.പി.എം നേതാക്കളുടേതടക്കം വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തല്‍പര കക്ഷികളാണെന്നായിരുന്നു വിലയിരുത്തല്‍ അത് കൊണ്ട് തന്നെ ലീഗ്-സി.പി.എം നേതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച സര്‍വകക്ഷി ജാഗ്രതാ സമിതി രാത്രി കാലങ്ങളില്‍ കാവലിരിക്കുകയായിരുന്നു. ബോംബാക്രമണത്തെ കുറിച്ചുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് പുതിയ സംഭവം. നശിപ്പിക്കപ്പെട്ട കൊടിമരം സര്‍വ കക്ഷി നേതൃത്വത്തില്‍ പുനഃസ്ഥാപിച്ചു. മുസ്‌ലിം ലീഗ് നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് ഭൂമിവാതുക്കലില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന പൊതുയോഗം ഇ. കെ വിജയന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഹ്മദ് പുന്നക്കല്‍, ഒ.സി ജയന്‍, സി.വി എം വാണിമേല്‍, സി.കെ സുബൈര്‍, എന്‍.കെ മൂസ്സമാസ്റ്റര്‍, പി.പി ചാത്തു, അഷ്‌റഫ് കൊറ്റല , ടി.പി കുമാരന്‍, ടി പ്രദീപ്കുമാര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago