ചേരിപ്പൊയില്‍ പാലം നിര്‍മാണം തുടങ്ങി; ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടില്‍ യാത്രാദുരിതം
വടകര: ചേരിപ്പൊയിലില്‍ പാലം നിര്‍മാണത്തിന് ആയഞ്ചേരി-വില്യാപ്പള്ളി റോഡ് അടച്ചതോടെ യാത്രാ ദുരിതം ഇരട്ടിയായി. വാഹനങ്ങള്‍ കടന്നുപോകാന്‍ ബദല്‍ റോഡ് ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇത് യാഥാര്‍ഥ്യമാകാത്തത് യാത്രക്കാര്‍ക്ക് ദുരിതയമായി. വടകര-മാഹി കനാല്‍ നവീകരണത്തിന്റെ ഭാഗമായാണ് ചേരിപ്പൊയില്‍ ഭാഗത്ത് പാലം നിര്‍മിക്കുന്നത്. വില്യാപ്പള്ളി ഭാഗത്തു നിന്നു ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ചേരിപ്പൊയിലിലും ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കളരിമുക്കിലും നിര്‍ത്തുകയാണ് ചെയ്യുന്നത്.
പാലം പണി കഴിയാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നിട്ടും ബസടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന ബദല്‍ റോഡ് നിര്‍മിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. ഇവിടെ നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെ ഓട്ടോറിക്ഷകള്‍ക്ക് മാത്രമെ പോകാനാകുന്നുള്ളൂ.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ വേണമെന്ന് വള്ള്യാട് യുപി സ്‌കൂളില്‍ നടന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."