HOME
DETAILS

ചെറുപുഴ ഉപതെരഞ്ഞെടുപ്പ്; നയം വ്യക്തമാക്കാതെ കേരള കോണ്‍ഗ്രസ്

  
backup
January 06, 2017 | 5:36 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ നിലപാട് വ്യക്തമാക്കാതെ കേരളാ കോണ്‍ഗ്രസ്( എം). ഉപതെരഞ്ഞെടുപ്പില്‍ മാണി വിഭാഗം ഒറ്റയ്ക്ക് മത്സരിക്കുകയും യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെട്ട് ഇടതുപക്ഷം വിജയിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനം നിലനില്‍ക്കുകയും കേരളാ കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് റിബലുകളെ നിര്‍ത്തിയതും അതിലൂടെ ഇടവരമ്പ് വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തതിന്റെ പ്രതികരണമായാണ് ഇക്കുറി മാണിവിഭാഗം തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്.
നിലവിലെ സ്ഥിതിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് സി.പി.എമ്മിന് പിന്തുണ നല്‍കിയാല്‍ 10-9 എന്ന സ്ഥിതി വരികയും ഭരണം മാറുകയും ചെയ്യും.
കേരളാ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി ഭരണം പിടിച്ചെടുക്കാന്‍ ഇടതുപക്ഷം നീക്കം നടത്തുന്നുണ്ടെങ്കിലും മാണിവിഭാഗം നേതാക്കള്‍ ഇതുവരെയും മനസ് തുറന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ അതു പരിശോധിക്കാന്‍ മാത്രമാണ് പാര്‍ട്ടി തീരുമാനിച്ചതെന്നാണ് മാണിവിഭാഗം നേതാക്കള്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  14 days ago
No Image

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  14 days ago
No Image

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍: മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി; സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി തേടി കേന്ദ്രം

National
  •  14 days ago
No Image

തോല്‍വിയേക്കാള്‍ വലിയ നാണക്കേട്; വമ്പന്‍ തിരിച്ചടിയില്‍ ഒന്നാമനായി റൊണോ!

Football
  •  14 days ago
No Image

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഡമസ്കസിൽ സ്ഫോടനം; മാക്രോൺ സുരക്ഷിതൻ

International
  •  14 days ago
No Image

യുഎഇ സന്ദർശിക്കുന്നവർക്ക് ഇനി സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നേടാം; എമിറേറ്റ്‌സ് ഐഡി ഇല്ലാതെ എങ്ങനെ യുഎഇ പാസ് സ്വന്തമാക്കാം?

uae
  •  14 days ago
No Image

വയനാട് മണ്ണിടിച്ചില്‍: ദുഃഖകരമായ സംഭവമെന്ന് സുരേഷ് ഗോപി; അപകടത്തിന്റെ വീഴ്ച കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം

Kerala
  •  14 days ago
No Image

പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരുക്ക്; അപകടം യാത്രക്കാര്‍ നിറഞ്ഞ ബസില്‍

Kerala
  •  14 days ago
No Image

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ; ഒമാൻ ഈ വർഷത്തെ വിശിഷ്ടാതിഥി

uae
  •  14 days ago
No Image

മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പാലം കടന്ന് കുതിച്ചെത്തുന്ന മണ്ണും വെള്ളവും, ലക്ഷ്യം തേടിയെത്തുന്ന മനുഷ്യരും

Kerala
  •  14 days ago