റീസര്‍വേ രേഖകളിലെ പരാതി: രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന്
പാലക്കാട്: പട്ടാമ്പി താലൂക്ക് മുതുതല പഞ്ചായത്തില്‍ കാരക്കുത്ത് കൈപ്പറമ്പ് കോളനിയില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരാതി പരിഹാര അദാലത്തില്‍ മുതുതല പഞ്ചായത്തിലെ 44-ഓളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട ലക്ഷംവീട് കോളനിയിലെ റീസര്‍വേ രേഖ സംബന്ധിച്ച പരാതികളില്‍ പട്ടാമ്പി താലൂക്ക് ഓഫീസിലെ സര്‍വേയറുടെ അഭാവം പരിഗണിച്ച് ഒരു സര്‍വേ സംഘത്തെ രൂപീകരിക്കാനും രണ്ട് മാസത്തിനകം റീസര്‍വേ പൂര്‍ത്തിയാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.
റീസര്‍വേ രേഖകളിലെ അവ്യക്തതയെ തുടര്‍ന്ന് ലക്ഷംവീട് കോളനി നിവാസികള്‍ക്ക് നികുതിയടക്കാന്‍ സാധിക്കാത്തത് രേഖപ്പെടുത്തികൊണ്ടുളള പരാതിയിലാണ് തീരുമാനം.
റവന്യൂ, പട്ടിക ജാതി-വര്‍ഗം, സിവില്‍ സപ്ലൈസ്, ആരോഗ്യം, സാമൂഹിക നീതി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരമുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. പട്ടാമ്പി-പള്ളിപ്പുറം റോഡില്‍ കൊടുമുണ്ട വരെയുളള റോഡ് നിര്‍മാണത്തിന് സ്വകാര്യവ്യക്തികളുടെ സ്ഥലം കൈയേറിയെന്ന് ആരോപിച്ചു കൊണ്ടുളള പരാതിയില്‍ സ്ഥലം താലൂക്ക് തഹസില്‍ദാര്‍, പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍, സര്‍വെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്തി ഒരാഴ്ചക്കകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
കാരമ്പൂര് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് സ്കൗട്ട് യൂനിറ്റ് വിഭാഗത്തില്‍ രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭ്യമായില്ല എന്ന പരാതിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോര്‍ട്ട് നല്‍കാനും അദാലത്തില്‍ നിര്‍ദേശം നല്കി.
35 കോടി രൂപയുടെ നബാര്‍ഡ് സഹായത്തോടെ കൊപ്പം -വിളയൂര്‍, കോങ്ങല്ലൂര്-വല്ലപ്പുഴ സമഗ്രകുടിവെളള പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കാനും അദാലത്തിനോടനുബന്ധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. അദാലത്തില്‍ ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും താലൂക്ക് നിവാസികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."