യാത്ര തുടങ്ങും മുന്‍പ് ബസില്‍ കയറിയ വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു
വടകര: വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് അറുതിയില്ല. യാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കയറിയതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. വടകരയില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനികളെ ബസില്‍ നിന്നു പുറത്താക്കിയത്. ഇത് ഇവിടെ പതിവാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതികരിക്കാന്‍ പോലും നില്‍ക്കാതെ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ബസില്‍ നിന്നു പുറത്തിറങ്ങി അവസരം കാത്തുനില്‍ക്കുന്നു.
വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ഫാജെസ് ഫാമി ബസില്‍ കയറിയ വിദ്യാര്‍ഥിനികളെയാണ് ബസില്‍ മറ്റു യാത്രക്കാര്‍ കയറുന്നതു വരെ പുറത്ത് നിന്നിട്ടും പുറപ്പെടാന്‍ സമയത്ത് കയറിയപ്പോള്‍ വിദ്യാര്‍ഥികളെ ഒരു ദാക്ഷണ്യവുമില്ലാതെ ജീവനക്കാര്‍ ഇറക്കിവിട്ടത്. യാത്ര തുടങ്ങാന്‍ നേരമായിട്ടും രക്ഷയുണ്ടായില്ല. പുറത്തേക്കിറങ്ങാന്‍ പറഞ്ഞതോടെ എതിര്‍ക്കാനൊന്നും നില്‍ക്കാതെ ഇവര്‍ ഇറങ്ങി. വിദ്യാര്‍ഥിനികള്‍ ഇറങ്ങുമ്പോഴേക്കും ബസ് മുന്നോട്ടെടുത്ത് അപായത്തിലാക്കാനും ഡ്രൈവര്‍ ശ്രമിച്ചു.
ഇത്തരം സംഭവം പഴയ സ്റ്റാന്‍ഡില്‍ സ്ഥിരം കാഴ്ചയായി മാറുകയാണ്. കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരമിതപ്പെടുത്തുക, മറ്റുള്ളവര്‍ വരുന്നതു വരെ പുറത്ത് നിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവര്‍ക്കായി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുക, മോശമായി സംസാരിക്കുക, വഴിയില്‍ ഇറക്കിവിടുക തുടങ്ങി എല്ലാതരത്തിലും ശല്യം ചെയ്യുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സീറ്റുകളില്‍ യാത്രക്കാര്‍ നിറഞ്ഞാലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഡ്രൈവര്‍ കയറി ബസ് സ്റ്റാര്‍ട്ടാക്കി ക്ലീനറില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ അനുവാദം കിട്ടിയാലെ പ്രവേശനമുള്ളു. എന്നാല്‍ കൂടി നില്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കയറ്റാന്‍ അനുവദിക്കുകയുമില്ല.
കുറച്ചുപേര്‍ കയറിയാല്‍ ബസ് നേരെ മുന്നോട്ടെടുക്കും. ഇത് കാരണം ചിലര്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഫുള്‍ ചാര്‍ജ് നല്‍കാന്‍ തയാറാകുന്നവരെ നേരത്തെ തന്നെ ബസില്‍ കയറ്റി ഇരുത്തുകയും ചെയ്യും.
യാത്രാ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂല നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നതെങ്കില്‍ പൊലിസ് കണ്ണടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
വിദ്യാര്‍ഥികള്‍ക്കെതിരെ ബസുകാര്‍ നടത്തുന്ന ചൂഷണം നിര്‍ത്താനും ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വടകര പഴയ സ്റ്റാന്‍ഡില്‍ പൊലിസ് ഔട്ട് പോസ്റ്റ് ഉണ്ടായിട്ടും ഈ വിഷയത്തില്‍ ഇടപടുന്നില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. പരാതിയുമായി ഔട്ട്‌പോസ്റ്റില്‍ ചെന്നാല്‍ അവര്‍ കൈമലര്‍ത്തുകയെന്നതല്ലാതെ ഒരു സഹായവും ചെയ്യാറില്ലെന്നു വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകളും പ്രതികരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."