HOME
DETAILS

വന്യമൃഗശല്യം: ശവപ്പെട്ടിയേന്തി ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു

  
backup
January 07 2017 | 23:01 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b6%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി, ഷാണമംഗലം, തോണിക്കടവ് പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉണ്ടായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക. റയില്‍ഫെന്‍സിങ് സ്ഥാപിക്കുക തുടങ്ങിയ അവിശ്യങ്ങളുന്നയിച്ച് വയനാട് വന്യമൃഗശല്യ പ്രതിരോധ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫിസിലേക്ക് ശവപ്പെട്ടിയേന്തി മാര്‍ച്ച് നടത്തി.
തുടര്‍ന്ന് ഉപരോധസമരവും നടത്തി. ബാവലി പ്രദേശത്ത് വിവിധ കാലഘട്ടങ്ങളില്‍ വന്യമൃഗ ആക്രമണത്തില്‍ മരിച്ച എട്ടു പേരുടെ സ്മരണാര്‍ത്ഥം ശവപ്പെട്ടിയുമായാണ് ബാവലിയില്‍ നിന്നും സമരക്കാര്‍ മാനന്തവാടിയില്‍ എത്തിയത്. തുടര്‍ന്ന് നഗരം ചുറ്റിയ പ്രകടനം ഡി.എഫ്.ഒ ഓഫിസില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സമരം ജില്ലാ പഞ്ചായത്തംഗം എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം വല്‍സലകുമാരി അധ്യക്ഷയായി. പ്രതിരോധ സമിതി ചെയര്‍മാന്‍ ടി.സി ജോസഫ്, നേതാക്കളായ പി.വി സഹദേവന്‍, എന്‍.എം ആന്റണി, സി.കെ ശങ്കരന്‍, ഡാനിയേല്‍ ജോര്‍ജ്, സതീഷ് കുമാര്‍, വി.ആര്‍ ജയചന്ദ്രന്‍, എന്‍.ടി ഹാരിസ്, വി.പി വിനോദ് സംസാരിച്ചു. ആര്‍ സുകുമാരന്‍ സ്വാഗതവും പി.എം അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയുമായി നടത്തിയ ചര്‍ച്ചയില്‍ ഈാസം 25ന് കര്‍മ്മസമിതി ഭാരവാഹികള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് വന്യമൃഗശല്യം തടയാനുള്ള അടിയന്തര നടപടി സ്വീകരിക്കും. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോണിക്കടവ് തുറമ്പൂര്‍ കോളനിയിലെ സുധീഷിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക വാച്ചര്‍ ജോലി നല്‍കാനും തീരുമാനിച്ചതോടെയാണ് ഉപരോധസമരം അവസാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago