ഇരുപത്തിരണ്ടുകാരിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍
തൊടുപുഴ: 22 കാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി മക്കുവള്ളി തോട്ടില്പറമ്പില് അനീഷ് (28) ആണ് അറസ്റ്റിലായത്. അനീഷിന്റെ ഭാര്യ അമൃത (22)യാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അമൃതയുടെ അച്ഛന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് ഭര്‍ത്താവ് അനീഷിനെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അമൃത വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ഭര്‍ത്താവിന്റെ വീടിനുള്ളില്‍ കണ്ടെത്. നാട്ടുകാര്‍ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരിച്ചു. മൃതദേഹം ഇന്നലെ പൊലിസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം അമൃതയുടെ മാതാപിതാക്കള്‍ക്ക് വിട്ടുകെടുത്തു.
സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നതിങ്ങനെ-ക്ഷേത്ര പൂജാരിയായിരുന്ന അനീഷ് കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് 2015ല്‍ അമൃതയെ പരിചയപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അമൃത, അനീഷിന്റെ കൂടെ വീട് വിട്ടിറങ്ങിപോയി. പിന്നീട് രക്ഷിതാക്കള്‍ ക്ഷേത്രത്തില്‍ വെച്ച് ഇവരുടെ വിവാഹം നടത്തികൊടുത്തു. ഇടുക്കിലേക്ക് അനീഷ്നോടെപ്പം വന്ന അമൃതയെ അനീഷും അമ്മയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.സംഭവ ദിവസം രാവിലെ അനീഷ് മര്‍ദ്ദിച്ച വിവരം അച്ഛനെ അമൃത ഫോണിലൂടെ അറിച്ചിരുന്നു. മകളുടെ മരണവിവരം അറിഞ്ഞെത്തിയ അമൃതയുടെ അച്ഛന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."