HOME
DETAILS

പെരിന്തല്‍മണ്ണയില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് പരിശോധിക്കുമെന്ന് അലി

  
backup
May 24 2016 | 23:05 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് അന്വേഷിക്കുമെന്ന് മഞ്ഞളാംകുഴി അലി. 2011 ല്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 9000 വോട്ടിന്റെ കുറവ് ഇത്തവണയുണ്ട@ായി. മറ്റ് ചില മണ്ഡലങ്ങളിലുണ്ട@ായ കുറവിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇത് അത്രവലിയ സംഖ്യയല്ല.
എങ്കിലും സൂക്ഷ്മമായി പരിശോധിക്കേണ്ടതു@ണ്ട്. തന്റെ ഫെയ്‌സ്ബുക്കിലാണ് അലി ഇക്കാര്യങ്ങള്‍ അറിയിച്ചത്. പെരിന്തല്‍മണ്ണയെ സംബന്ധിച്ച് വോട്ട് കുറയാന്‍ പ്രത്യേകിച്ച് ചില കാര്യങ്ങളു@ണ്ട്.
യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ചില സംഘടനകള്‍ അവസാന നിമിഷം കാലുമാറിയെന്നും രാഷ്ട്രീയമു@െണ്ടങ്കിലും സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പരസ്യമായി രംഗത്തുവരാത്ത ഇവര്‍ വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിക്കുന്നതാണ് പെരിന്തല്‍മണ്ണയില്‍ കണ്ട@ത്. ഇവരുടെ സ്ഥാപനങ്ങള്‍ ഇടതുസ്ഥാനാര്‍ഥിയുടെ പ്രചരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചുവെന്നും അലി പറയുന്നു.
വര്‍ഗീയ സ്വഭാവമുള്ള ചില സംഘടനകളുടെ വോട്ടുകളില്‍ വന്ന കുറവും അത്തരം ബൂത്തുകളില്‍ എതിര്‍സ്ഥാനാര്‍ഥിക്കു@ണ്ടായ മുന്നേറ്റവും നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്. ബിജെപി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 8000 വോട്ടിന്റെ കുറവുണ്ട@ായി.
ഈ പാര്‍ട്ടികള്‍ക്ക് പെരിന്തല്‍മണ്ണയില്‍ മാത്രം പകുതിയോളം കുറഞ്ഞുപോയപ്പോള്‍ യു.ഡി.എഫിന്റെ ലീഡിനെ സ്വാഭാവികമായും ബാധിച്ചു.
പെരിന്തല്‍മണ്ണ നഗരസഭ ഉള്‍പെടെയുള്ള കേന്ദ്രങ്ങളില്‍ ഈസിയായി വിജയിക്കുമെന്ന തോന്നലില്‍ ചില ശ്രദ്ധക്കുറവുകള്‍ വന്നു. അതേസമയം സി.പി.എമ്മിന് സ്വാധീനമുള്ള ചില പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ കൂടി നേടാന്‍ കഴിഞ്ഞുവെന്നത് മറച്ചുവെയ്ക്കുന്നില്ല.
എന്തായാലും യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ കാരണം പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നു പറഞ്ഞ അലി പെരിന്തല്‍മണ്ണയുടെ പ്രതിനിധി എന്ന നിലയില്‍ ഇനിയും എന്നും നാടിനോടൊപ്പമുണ്ട@ാവുമെന്നും പറയുന്നുണ്ട്.

യു.ഡി.എഫ് വിജയത്തിനായി പ്രവര്‍ത്തിച്ച മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുടെയും പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago