HOME
DETAILS

ഗ്വാണ്ടാനാമോയിലെ നാലു യമനി തടവുകാര്‍ കൂടി സഊദിയിലെത്തി

  
backup
January 08 2017 | 01:01 AM

%e0%b4%97%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%be%e0%b4%ae%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%af%e0%b4%ae


റിയാദ്: ഗ്വാണ്ടാനാമോ തടവറയില്‍ നിന്ന് വിട്ടയച്ച നാലു യമന്‍ പൗരന്മാര്‍ കൂടി സഊദിയിലെത്തി. ഭീകരവാദ കുറ്റം ചുമത്തിയാണ് ഇവരെ തടവിലാക്കിയിരുന്നത്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. റിയാദിലെത്തിയ  മുഹമ്മദ് റജബ് സ്വാദിഖ് അബു ഗാനിം, സാലിം അഹ്മദ്  ഹാദി ബിന്‍ കനാദ്, അബ്ദുല്ല യഹ്്‌യ യൂസഫ് അല്‍ ശിബ്്‌ലി, മുഹമ്മദ് ബവാസിര്‍ എന്നിവരെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് റിയാദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. യമന്‍ പ്രസിണ്ടഡന്റ് ഹാദി അബ്ദുറബ്ബ് മന്‍സൂര്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഇവരെ സ്വീകരിക്കാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്. യമനിലെ നിലവിലെ സംഘര്‍ഷം കണക്കിലെടുത്തു കുടുംബങ്ങള്‍ നിവേദനവും നല്‍കിയിരുന്നു.


കഴിഞ്ഞ പതിറ്റാണ്ടണ്ടിന്റെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവര്‍ യു.എസ് സൈന്യത്തിന്റെ പിടിയിലാകുന്നത്. 15 വര്‍ഷത്തോളമായി വിചാരണ കൂടാതെ ഗ്വാണ്ടണ്ടാനാമോയില്‍ തടവില്‍ കഴിയുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടി  ബന്ധുക്കള്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കും. തുടര്‍ന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ നാഇഫ് കൗണ്‍സിലിങ് സെന്ററിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
ഗ്വാണ്ടാണ്ടനാമോയില്‍ ദീര്‍ഘകാലം ഉപവാസ സമരം നടത്തി ലോകശ്രദ്ധ നേടിയയാളാണ് ബവാസിര്‍. 2010 ല്‍ തന്നെ ഇവരില്‍ പലരെയും മോചിപ്പിക്കാന്‍ തീരുമാനമായിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടണ്ടു പോകുകയായിരുന്നു. നേരത്തെ ഒന്‍പതു യമന്‍ ഗ്വാണ്ടാണ്ടനാമോ തടവുകാരെയും സഊദി സ്വീകരിച്ചിരുന്നു. ഇവരും ഇപ്പോള്‍ കൗണ്‍സിലിങ് സെന്ററിലാണ്.  


മൊത്തം 23 തടവുകാരെയാണ് വിവിധ രാജ്യങ്ങള്‍ക്ക് ഇത്തവണ കൈമാറുന്നത്. അമേരിക്കയില്‍ അധികാരക്കൈമാറ്റം നടക്കുന്ന ഈമാസം 20 ന് മുമ്പായി 19 തടവുകാരെയാണ് ഒഴിപ്പിക്കുന്നത്. ഇതോടെ 40 തടവുകാര്‍ മാത്രമാകും ഗ്വാണ്ടണ്ടാനാമോയില്‍ അവശേഷിക്കുക. ആരെയും മോചിപ്പിക്കരുതെന്നും ഗ്വാണ്ടാണ്ടനാമോ തടവറയിലുള്ളവര്‍ ലോകസുരക്ഷക്ക് ഭീഷണിയാണെന്നുമാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago