പകല്‍ വീടും ഗുരുസംഗമ പദ്ധതിയും ആരംഭിച്ചു
കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കുള്ള പകല്‍ വീടും ഗുരുസംഗമം പദ്ധതിയും കുഞ്ഞിമംഗംലം തമ്പാന് വൈദ്യര് സ്മാരക ലൈബ്രറിയില്‍ തുടങ്ങി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന് അധ്യക്ഷനായി. നമുക്ക് ജാതിയില്ലാ പ്രഖ്യാപനം ജില്ലാ സെക്രട്ടറി പി.കെ ബൈജു അനാഛാദനം ചെയ്തു. ഗ്രന്ഥശാലകള്‍ക്കുള്ള കലണ്ടര്‍ താലുക്ക് സെക്രട്ടറി എം ബാലന് വിതരണം ചെയ്തു. ബാലവേദി കുട്ടികള്‍ വാഴക്കന്നും പച്ചക്കറി വിത്തും നല്‍കിയാണ് മുതിര്‍ന്ന പൗരന്മാരെ സ്വീകരിച്ചത്. താലുക്ക് ജോയിന്റ് സെക്രട്ടറി എ ശ്രീധരന് പദ്ധതി വിശദീകരണം നടത്തി.
വയോജന വേദി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടി.വി.ജി മാരാര്‍, നേതൃസമിതി കണ്‍വീനര്‍ കെ സതീശന്, വി ജനാര്ദ്ദനന്, കെ പി ലക്ഷ്മണന്, സിസി ധര്മ്മരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."