പച്ചത്തേങ്ങ സംഭരണംപുനരാരംഭിക്കണം: കര്‍ഷക കോണ്‍ഗ്രസ്
കരുനാഗപ്പള്ളി: നാളീകേരത്തിന്റെ വിലത്തകര്‍ച്ച നേരിടാന്‍ കേരഫെഡ് വഴി കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കണമെന്നും കര്‍ഷകര്‍ക്ക് ലഭിക്കുവാനുള്ള തേങ്ങ വില കുടിശിക സര്‍ക്കാര്‍ എത്രയും വേഗം നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു.
ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി.രവി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് കുന്നേല്‍ രാജേന്ദ്രന് അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി മുനമ്പത്ത് ഷിഹാബ്, സുഭാഷ്ബോസ്, സലീംകുമാര്‍, ആര് ദേവരാജന്‍, തട്ടാരേത്ത് രവി, എം.കെ വിജയഭാനു, മോഹന്‍ദാസ്, അരവിന്ദന് ചെറുകര, തെക്കടത്ത് ഷാഹുല്‍ഹമീദ്, കെ.എ രഞ്ജിത്ത്, വി.കെ രാജേന്ദ്രന്, ചന്ദ്രിക കുഞ്ഞമ്മ, നരേന്ദ്രന് കാക്കാന്റയ്യത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."