തീര്‍ഥാടകരുടെ അവകാശങ്ങള്‍: നിയമാവലി സഊദി പുറത്തിറക്കി
മക്ക: തീര്‍ഥാടകരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുമെന്ന് ഉറപ്പു വരുത്താന്‍ പുതിയ ചാര്‍ട്ടര്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
ഈ മേഖലയിലെ കമ്പനികള്‍ക്കെതിരായ പരാതികള്‍ മന്ത്രാലയം സ്വീകരിക്കുമെന്നും പ്രത്യേക കമ്മിറ്റി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു.
വിദേശ തീര്‍ഥാടകരുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന ചാര്‍ട്ടര്‍ ഇവ സംരക്ഷിക്കുന്ന കാര്യത്തില്‍ മന്ത്രാലയത്തിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയോ വിലക്കേര്‍പ്പെടുത്തുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യും.
സേവനങ്ങളിലുള്ള വീഴ്ചക്ക് തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിനും മന്ത്രാലയം നടപടിയെടുക്കും.
ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് അനുയോജ്യമായ സാഹചര്യവും മാര്‍ഗനിര്‍ദേശങ്ങളും വഴി തെറ്റുന്നവര്ക്കുള്ള സേവനങ്ങളും ലഭിക്കേണ്ടണ്ടത് തീര്‍ഥാടകരുടെ അവകാശമാണെന്ന് ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു.
അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ തീര്‍ഥാടകരെ സ്വീകരിക്കേണ്ടണ്ടതും യാത്രയാക്കേണ്ടണ്ടതും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
നഷ്ടപ്പെടുന്ന ടിക്കറ്റിന് ബദല്‍ ടിക്കറ്റും തീര്‍ഥാടകരുടെ അവകാശങ്ങളില്‍ പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."