മദ്‌റസാധ്യാപകര്‍ക്ക് 11 ലക്ഷം രൂപ ധനസഹായം
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 125 അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് 2017 ജനുവരി മാസത്തില്‍ 11,59,700 രൂപ ധനസഹായം അനുവദിച്ചു. വിവാഹാവശ്യാര്‍ഥം 30 പേര്‍ക്കായി 3,94,700 രൂപയും ഭവനനിര്‍മാണാര്‍ഥം 73 പേര്‍ക്ക് 6,46,000 രൂപയും ചികിത്സാ സഹായമായി എട്ട് പേര്‍ക്ക് 40,000 രൂപയും അടിയന്തിര സഹായമായി ഏഴ് പേര്‍ക്ക് 50,000 രൂപയും അവശസഹായമായി രണ്ടു പേര്‍ക്ക് 10,000 രൂപയും, കിണര്‍ നിര്‍മാണത്തിന് ഒരാള്‍ക്ക് 3000 രൂപയും കക്കൂസ് നിര്‍മാണത്തിന് രണ്ടാള്‍ക്ക് 6000 രൂപയും വിധവാ സഹായമായി രണ്ടു പേര്‍ക്ക് 10,000 രൂപയുമാണ് നല്‍കിയത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, എം.എ ചേളാരി, ഹുസൈന്‍കുട്ടി മൗലവി മലപ്പുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."