HOME
DETAILS

മാവോയിസ്റ്റുകളെ തെളിവെടുപ്പിനായി നിലമ്പൂരില്‍ എത്തിച്ചു

  
backup
January 09 2017 | 18:01 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%86%e0%b4%9f

നിലമ്പൂര്‍: തമിഴ്‌നാട് പൊലിസിന്റെ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റുകളെ കേരള പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി നിലമ്പൂരില്‍ കൊണ്ടുവന്നു. മധുര ഗോറിപാളയം പെരുമാള്‍ കോവില്‍ സ്വദേശിയായ ആന്‍മേരി, തേനി ദേവാരം മീനാക്ഷിപുരം സ്വദേശി മഹാലിംഗം എന്നിവരെയാണ് ഇന്നലെ നിലമ്പൂരിലെത്തിച്ചത്. വഴിക്കടവ്, പൂക്കോട്ടുംപാടം സ്റ്റേഷനുകളിലെ കേസുകളുടെ അന്വേഷണത്തിനാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ വൈദ്യ പരിശോധനക്കായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും കൊണ്ടുവന്നിരുന്നു.
ഇരുവാഹനങ്ങളിലായി എത്തിച്ച ഇവരില്‍ മഹാലിംഗം വൈദ്യപരിശോധനക്ക് തയാറായില്ല. തുടര്‍ന്ന് ആന്‍മേരിയെ വൈദ്യപരിശോധന നടത്തി. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മഹാലിംഗത്തിനെതിരേ പൂക്കോട്ടുംപാടം പൊലിസ് സ്‌റ്റേഷനിലും ആന്‍മേരിക്കെതിരെ വഴിക്കടവ് സ്‌റ്റേഷനിലുമാണ് നിലവില്‍ കേസുള്ളത്. ആന്‍മേരിയെ വെല്ലൂരിലെ ജയിലില്‍ നിന്നും മഹാലിംഗത്തെ മധുരയിലെ ജയിലില്‍ നിന്നുമാണ് കൊണ്ടുവന്നത്.
്. അങ്കമാലിയില്‍ ഒളിവില്‍ കഴിയവെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലിസാണ് ആന്‍മേരിയെ പിടികൂടിയത്. കരുളായി വനത്തിലെ താളിപ്പുഴ ചോലനായ്ക്കര്‍ കോളനിയില്‍ 2015 ജൂലൈ മൂന്നിന് എത്തിയ മാവോയിസ്റ്റ് സംഘത്തിലെ അംഗമാണ് മഹാലിംഗം. ഇയാള്‍ പളനി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മാവോയിസ്റ്റ് ദളം രൂപീകരിക്കുന്നതിന് ഒരുക്കം കൂട്ടവെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലിസ് അങ്കമാലിയില്‍ നിന്നാണ് മഹാലിംഗത്തേയും പിടികൂടിയത്.
മധുര സെന്‍ട്രല്‍ ജയിലിലാണ് തടവില്‍ കഴിഞ്ഞിരുന്നത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്. രണ്ട് കേസുകളിലും പ്രതികള്‍ക്കെതിരേ യു. എ. പി. എയും ചുമത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് സംഭവ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. തമിഴ്‌നാട്ടില്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇരുവരേയും കഴിഞ്ഞ ദിവസമാണ് കേരള പൊലിസ് ഏറ്റുവാങ്ങിയിരുന്നത്.
തുടര്‍ന്ന് ഇന്നലെ രാവിലെയാണ് വന്‍സുരക്ഷാ സന്നാഹങ്ങളോടെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം നിലമ്പൂരിലെത്തിച്ചത്.

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍
അന്വേഷണം നടത്തണം

കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എ. വാസുവിന്റെ നേതൃത്വത്തിലുള്ള വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ മുന്നണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ മാവോയിസ്റ്റനുകൂല സംഘടനയല്ലെന്ന് വ്യക്തമാക്കിയ നേതാക്കള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കതിരേയാണ് പ്രതികരിക്കുന്നതെന്നും പറഞ്ഞു. സംഭവം ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. കെ.എസ് ഹരിഹരന്‍, സി .പി റഷീദ്, സാദിഖ് ഉളിയില്‍, മുസ്തഫ പാലാഴി, അഡ്വ. സാബി ജോസഫ്, ഷജില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago