HOME
DETAILS

കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം; അധിക തുക ഈടാക്കില്ലെന്ന് സര്‍ക്കാര്‍

  
backup
January 09 2017 | 19:01 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇടപാടുകള്‍ക്ക് നികുതി ഈടാക്കാനുള്ള ചില ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു കാരണവശാലും പമ്പുകളില്‍ അധിക തുക ഈടാക്കില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രശ്‌നം സംബന്ധിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചക്കുശേഷമാണ് സര്‍ക്കാറിന്റെ നിലപാട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചത്. കാര്‍ഡ് ഉപയോഗം ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഒരുതരത്തിലുള്ള അധിക ബാധ്യതയും ഉണ്ടാക്കില്ലെന്നും മന്ത്രി അറിയിച്ചു.
ബാങ്കുകള്‍ ഒരു ശതമാനം നികുതി ഈടാക്കുന്നത് ഡീലര്‍മാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി കാര്‍ഡ് സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്.
ജനുവരി 13വരെ മാത്രമേ കാര്‍ഡ് സ്വീകരിക്കുകയുള്ളൂ എന്നായിരുന്നു കഴിഞ്ഞ ദിവസം ഡീലര്‍മാര്‍ അറിയിച്ചിരുന്നത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) എന്ന പേരില്‍ ഈടാക്കുന്ന തുക ആരാണ് വഹിക്കുകയെന്നതുസംബന്ധിച്ച് ബാങ്കുകളും എണ്ണക്കമ്പനികളും ഇന്നലെ വിശദമായ ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ചുള്ള തീരുമാനം പുറത്തു വന്നിട്ടില്ലെങ്കിലും പമ്പുകള്‍ നടത്തുന്നവര്‍ വിതരണക്കാര്‍ മാത്രമാണെന്നും അവരില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്നും ബാങ്കുകളേയും എണ്ണക്കമ്പനികളേയും അറിയിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രി അറിയിച്ചു.
ഉപഭോക്താക്കളെ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരികയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനുവേണ്ടി അവരില്‍ നിന്ന് പ്രത്യേക ചാര്‍ജ് ഈടാക്കാന്‍ പാടില്ല.
ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം ആവശ്യപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 0.75ശതമാനം ഇളവ് നല്‍കുന്നത് തുടരുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള അധിക ഭാരവും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. 2000 രൂപ വരെയുള്ള ഒരിടപാടിനും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജനവുരി 13ന് ശേഷവും കാര്‍ഡ് ഇടപാടുകള്‍ തുടരുമെന്നും പെട്രോളിയം മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago