'സിവില്‍ സര്‍വിസ് സാധാരണക്കാര്‍ക്ക് അപ്രാപ്യമല്ല'
കോഴിക്കോട്: വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്തി നിശ്ചിത സിലബസ് അനുസരിച്ച് ക്രമമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്താല്‍ സിവില്‍ സര്‍വിസ് പരീക്ഷ പാസാവുകയെന്നത് സാധാരണ വിദ്യാര്‍ഥികള്‍ക്കും അപ്രാപ്യമല്ലെന്ന്, വിദൂരപഠന രീതിയില്‍ ബിരുദം നേടി ഐ.എ.എസ് കരസ്ഥമാക്കിയ മുഹമ്മദലി ഷിഹാബ് പറഞ്ഞു.
വിദൂരപഠന വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച തൊഴില്‍മാര്‍ഗ പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്‍.ഡി ക്ലാര്‍ക്ക് പോലുള്ള പരീക്ഷകള്‍ക്കായി പ്രയത്‌നിക്കുന്ന മല്‍സരാര്‍ഥികളുടെ എണ്ണം ഭീമമാണ്. അത്രയും അപേക്ഷാ ബാഹുല്യം സിവില്‍ സര്‍വിസ് പരീക്ഷകള്‍ക്ക് ഇല്ല. ഈ പരീക്ഷയുടെ അഭിമുഖം ശരിക്കും ഒരു വ്യക്തിത്വപരീക്ഷ തന്നെയാണ്.
പഠനകാലത്ത് തന്നെ സിവില്‍ സര്‍വിസ് എഴുത്ത് പരീക്ഷകള്‍ക്കും അഭിമുഖത്തിനുമായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ടതുണ്ട.് ഏത് പശ്ചാത്തലത്തില്‍ നിന്ന് വരുന്നു എന്നത് അപ്രസക്തമാണെന്നും അനാഥലയത്തില്‍ താമസിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടിവന്ന മുഹമ്മദലി ഷിഹാബ് വ്യക്തമാക്കി. മലപ്പുറം ജില്ലക്കാരനായ ഷിഹാബ് ഇപ്പോള്‍ നാഗലാന്റില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."