ജലദൗര്‍ലഭ്യതയ്ക്കും ജലസേചനത്തിനും പരിഹാരം
ചെറുപുഴ: ചെറുപുഴയില്‍ കാര്യങ്കോടു പുഴയ്ക്ക് കുറുകെ നിര്‍മിച്ച വിയര് കം ട്രാക്ടര്‍ വേയുടെ ഉദ്ഘാടനം അടുത്ത മാസം. രണ്ടു വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച ചെക്ക് ഡാമിന്റെ പണികള്‍ അവസാന ഘട്ടത്തില്‍. അപ്രോച്ച് റോഡിന്റെ പണികള്‍ മാത്രമാണ് ബാക്കി. 7.50 കോടിയാണ് നിര്‍മാണ ചെലവ്.
പ്രദേശത്തെ ജലദൗര്‍ലഭ്യതയ്ക്കു പരിഹാരം കാണുന്നതിനും ജലസേചനം ലക്ഷ്യം വച്ചുമാണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നത്. ട്രാക്ടര്‍ വേയ്ക്ക് 110 മീറ്റര്‍ നീളവും 4.82 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ സാധിക്കും. ഗോവയിലെ ഡല്ക്കണ് എന്‍ജിനിയേഴ്സാണ് കരാറുകാര്‍.
ചെക്ക് ഡാമിന് ഇരുവശവും പുഴയോരം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ജലസേചനത്തിനൊപ്പം ചെറുപുഴയില്‍ നിന്നു കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും വിയര് കം ട്രാക്ടര്‍ വേ സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."