നോട്ട് നിരോധനം; യൂത്ത്‌ലീഗ് ക്യൂവലയം തീര്‍ത്തു
മണ്ണാര്‍ക്കാട്: മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലൂടെ 50 ദിവസം പിന്നിട്ടിട്ടും ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിന് ബാങ്കിലും, എ.ടി.എം കൗണ്ടറിനു മുന്നിലും ക്യൂവിലായതില്‍ പ്രതിഷേധിച്ചും, ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ക്യു വലയം തീര്‍ത്തു. സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ പുതിയ സമരരീതി വേറിട്ട അനുഭവമായി മാറി. മോദിയോടുളള 20 ചോദ്യങ്ങള്‍ എന്ന ചടങ്ങ് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് സഹദ് അരിയൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന യോഗം മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് മണ്ഡലം ട്രഷറര്‍ പി. മുഹമ്മദാലി അന്‍സാരി, വൈസ്പ്രസിഡന്റ് വൈശ്യന്‍ മുഹമ്മദ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി, അസീസ് പച്ചീരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അര്‍സല്‍ എരേരത്ത്, ജില്ല വൈസ് പ്രസിഡന്റ്മുജീബ് മല്ലിയില്‍, നൗഷാദ്് വെളളപ്പാടം, ശരീഫ് പച്ചീരി, കെ.കെ ബഷീര്‍,അബ്ബാസ് കൊടുവാളി, അബ്ദുറഹിമാന്‍, കെ.സി മൊയ്തുപ്പ, ജിസാര്‍ ബാബു, നിസാര്‍, പി. നൗഷാദ്, വേലയുധന്‍ പുന്നപ്പാടം, ഷൗക്കത്ത് പടിഞ്ഞാറ്റി സംബന്ധിച്ചു.
പട്ടാമ്പി: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിയ പരിഷ്‌കരണം തീര്‍ത്ത ദുരിതത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ക്യൂ വലയം പ്രതിഷേധസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ. സമദ് ഉദ്ഘാടനം ചെയ്തു. വി.കെ. സൈനുദ്ദീന്‍ അധ്യക്ഷനായി. സൈതലവി വടക്കേതില്‍, സി.എ. റാസി, കെ.വി.എ. ജബ്ബാര്‍, വി. മുഹമ്മദ് പട്ടാമ്പി (ദുബൈ കെ.എം.സി.സി), കെ.എം.എ. ജലീല്‍, കെ.ടി. കുഞ്ഞിമുഹമ്മദ്, സലീം പാലത്തിങ്ങല്‍, സി.എ. ഷരീഫ്, പി. ഷഫീഖ്, പി.പി. റഷീദ് തങ്ങള്‍, പി. മൊയ്തീന്‍കുട്ടി, സിപി. നജീബ് സംസാരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."