മാനേജ്‌മെന്റിന്റെ പങ്ക് അന്വേഷിക്കണം: സി.ആര്‍ നീലകണ്ഠന്‍
പാലക്കാട്: പാമ്പാടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയയുടെ മരണത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കോളജ് അധികൃതരുടെ പീഡനം മൂലമാണ് വിദ്യാര്‍ഥി ജീവിതം അവസാനിപ്പിച്ചത്. മാനേജ്‌മെന്റ്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഒരു പ്രതികരണത്തിന് പോലും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയോ ആഭ്യന്തര വകുപ്പോ തയ്യാറാവാത്തത് എന്നും പറഞ്ഞു. സര്‍ക്കാറിന്റേയും, ബന്ധപ്പെട്ടവരുടെയും നിരുത്തരവാദപരമായ സമീപനം സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ പഠിക്കേണ്ടി വന്ന ലക്ഷക്കണക്കിന് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നതാണ്. വിദ്യാര്‍ഥിയെ മാനസികമായും, ശാരീരികമായും പീടിപ്പിച്ചാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് എന്ജിനീയറിങ് കോളജ് അധികൃതര്‍ മരണത്തിലേക്ക് തള്ളിയിട്ടത്. ഇതിന് പിന്നില്‍ സ്ഥാപനത്തിലെ ജീവനക്കാരനായ മുന്‍മന്ത്രിയുടെ മകനും മാനേജ്‌മെന്റിന്റെ സ്വാധീനവും ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ വിരണ്ടുനില്‍ക്കുകയാണ്. നീതിക്കുവേണ്ടിയുള്ള ജിഷ്ണുവിന്റെ കുടുംബത്തിന്റെ ശ്രമങ്ങളില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ജില്ലാ കണ്‍വീനര്‍ കാര്‍ത്തികേയന്‍ ദാമോദരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."