HOME
DETAILS
MAL
കൃഷിനാശം: തമിഴ്നാട്ടില്‍ 17 കര്‍ഷകര്‍ മരിച്ചതായി മുഖ്യമന്ത്രി
backup
January 10 2017 | 19:01 PM
ചെന്നൈ: കടുത്ത വരള്‍ച്ച കാരണം കൃഷി നശിച്ചതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ 17കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. കൃഷിനാശം മൂലം സംസ്ഥാനത്ത് 100 കര്‍ഷകര്‍ മരിച്ചതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. രണ്ടു മാസത്തിനിടയിലാണ് 17 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."