HOME
DETAILS
MAL
15 ഏക്കര്‍ നെല്‍കൃഷി കത്തിനശിച്ചു
backup
January 11 2017 | 05:01 AM
വേങ്ങര: നാളെ കൊയ്‌തെടുക്കാന്‍ നിശ്ചയിച്ച 15 ഏക്കര്‍ നെല്‍കൃഷി കത്തിനശിച്ചു. പറപ്പൂര്‍ എടയാട്ടുപറമ്പ് കിഴക്കേ പാടത്തെ വയലിലാണ് വിളവെടുപ്പിനു പാകമായ നെല്ല് കത്തി നശിച്ചത്. പി.ടി മൊയ്തീന്‍ ഹാജിയുടെ 12 ഏക്കറും ഒ.പി സെയ്തലവി ഹാജിയുടെ മൂന്ന് ഏക്കറുമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കത്തിയത്. ബുധനാഴ്ച കൊയത്തിനു തീരുമാനിച്ചതായിരുന്നു. പറപ്പൂര്‍ കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകര്‍ക്കുള്ള ആദരം ലഭിച്ചവരാണ് കര്‍ഷകരാണ് മൊയ്തീന്‍ ഹാജിയും സെയ്തലവി ഹാജിയും. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മലപ്പുറം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. 50 ഏക്കര്‍ നെല്‍ കൃഷി നടക്കുന്ന വയലാണിത്. സാമൂഹ്യവിരുദ്ധര്‍ സിഗരറ്റ് വലിച്ചെറിഞ്ഞ് തീയിട്ടതാണെന്ന് ആരോപണമമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."